അമ്മയ്ക്ക് കോവിഡ് 19, ആശുപത്രിക്കാര്‍ റിപ്പോര്‍ട്ട് നല്‍കുന്നില്ല; കെജരിവാളിനോട് സഹായം അഭ്യര്‍ത്ഥിച്ച് ദീപിക, വിഡിയോ

ദീപികയുടെ അമ്മയുടെ പരിശോധനാ ഫലം നല്‍കാന്‍ ആശുപത്രി അതികൃതര്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്
അമ്മയ്ക്ക് കോവിഡ് 19, ആശുപത്രിക്കാര്‍ റിപ്പോര്‍ട്ട് നല്‍കുന്നില്ല; കെജരിവാളിനോട് സഹായം അഭ്യര്‍ത്ഥിച്ച് ദീപിക, വിഡിയോ

ല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോട് സഹായം അഭ്യര്‍ത്ഥിച്ച് സീരിയല്‍ നടി ദീപിക സിങ്. കോവിഡ് 19 സ്ഥിരീകരിച്ച ദീപികയുടെ അമ്മയുടെ പരിശോധനാ ഫലം നല്‍കാന്‍ ആശുപത്രി അതികൃതര്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്.

'എന്റെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമ്മയും അച്ഛനും ഡല്‍ഹിയിലാണ്. ലേഡി ഹാര്‍ഡിഞ്ച് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. അച്ഛനെക്കൊണ്ട് റിപ്പോര്‍ട്ടിന്റെ ചിത്രം പകര്‍ത്താന്‍ മാത്രമേ അവര്‍ സമ്മതിച്ചൊള്ളു. ഞങ്ങള്‍ക്ക് സഹായം വേണം', പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും ടാഗ് ചെയ്താണ് നടി വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അമ്മയ്ക്ക് മറ്റെവിടെയെങ്കിലും ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുകയൊള്ളും എന്നാണ് നടി പറയുന്നത്. കൂട്ടുകുടുംബമായാണ് താമസിക്കുന്നതെന്നും വീട്ടില്‍ 45 അംഗങ്ങള്‍ ഉണ്ടെന്നും ദീപിക പറയുന്നു. അമ്മ ഈ ദിവസങ്ങളില്‍ ഒരിക്കല്‍പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും നടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com