കേദാര്‍നാഥില്‍ പ്രതീക്ഷിച്ചതും സംഭവിച്ചതും; 2020ലെ ട്വിസ്റ്റ് അടക്കം ഫോട്ടോയിലൂടെ കാണിച്ച് സാറാ അലി ഖാന്‍

പ്രതീക്ഷയും യാഥാര്‍ത്ഥ്യവും കാണിച്ചുകൊണ്ട് നടി പങ്കുവച്ച ചിത്രങ്ങള്‍ക്ക് ഒരു 2020 ട്വിസ്റ്റും നല്‍കിയിട്ടുണ്ട്
കേദാര്‍നാഥില്‍ പ്രതീക്ഷിച്ചതും സംഭവിച്ചതും; 2020ലെ ട്വിസ്റ്റ് അടക്കം ഫോട്ടോയിലൂടെ കാണിച്ച് സാറാ അലി ഖാന്‍


രങ്ങേറ്റ സിനിമയായ കേദാര്‍നാഥിന്റെ ഷൂട്ടിങ്ങിനിടയിലെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി സാറാ അലി ഖാന്‍. പ്രതീക്ഷയും യാഥാര്‍ത്ഥ്യവും കാണിച്ചുകൊണ്ട് നടി പങ്കുവച്ച ചിത്രങ്ങള്‍ക്ക് ഒരു 2020 ട്വിസ്റ്റും നല്‍കിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ മനോഹരമായ ലൊക്കേഷനില്‍ സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് എക്സ്പെക്റ്റേഷൻ എന്ന് കുറിച്ച് പങ്കുവച്ചിരിക്കുന്നത്. റിയാലിറ്റി ഫോട്ടോയിലാകട്ടെ ഉത്തരാഖണ്ഡിലെ തണുപ്പിനെ ചെറുക്കാന്‍ പാടുപെടുന്ന സാറയെ കാണാം. ബക്കറ്റിലെ വെള്ളത്തില്‍ കാലിട്ട് ജാക്കറ്റ് ധരിച്ചാണ് ഫോട്ടോയില്‍ താരത്തെ കാണാന്‍ കഴിയുന്നത്.

'റിയാലിറ്റി ഇന്‍ 2020' ഫോട്ടോയിലാകട്ടെ സ്‌പെഷ്യല്‍ ഇഫെക്ട് മേക്കപ്പ് ഒക്കെ അണിഞ്ഞ് നില്‍ക്കുന്ന താരത്തെ കാണാം. ലോകം മുഴുവന്‍ 2020ല്‍ കൊറോണ വൈറസിനോട് പടവെട്ടുമ്പോള്‍ ആരാധകര്‍ക്ക് കുറച്ച് ആശ്വാസം പകരാനാണ് സാറ ഇത്തരത്തിലൊരു ഫോട്ടോ സീരീസുമായി എത്തിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Expectation Reality Reality in 2020 #flashbackfriday #kedarnath

A post shared by Sara Ali Khan (@saraalikhan95) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com