'മലയാള സിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടന്‍', 65ാം പിറന്നാൾ ആഘോഷിച്ച് ജ​ഗദീഷ്; കുറിപ്പ്

ബാങ്ക് ഉദ്യോ​ഗസ്ഥനായും അധ്യാപകനായും ജോലി നോക്കിയതിന് ശേഷമാണ് 1984ൽ മൈഡിയർ കുട്ടിച്ചാത്തനിലൂടെ അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്
'മലയാള സിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടന്‍', 65ാം പിറന്നാൾ ആഘോഷിച്ച് ജ​ഗദീഷ്; കുറിപ്പ്

ലയാളത്തിന്റെ പ്രിയനടൻ ജ​ഗദീഷിന്റെ  65ാം ജന്മദിനമായിരുന്നു ഇന്നലെ. താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിര്‍മ്മാതാവും പ്രൊഡക്ഷകന്‍ കണ്ട്രോളറുമായ ഷിബു ജി. സുശീലന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടനാണ് ജ​ഗദീഷ് എന്നാണ് അദ്ദേഹം കുറിക്കുന്നത്. ബാങ്ക് ഉദ്യോ​ഗസ്ഥനായും അധ്യാപകനായും ജോലി നോക്കിയതിന് ശേഷമാണ് 1984ൽ മൈഡിയർ കുട്ടിച്ചാത്തനിലൂടെ അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. കൂടാതെ അധിപനിലൂടെ തിരക്കഥാക‌‌ൃത്തായും പിന്നീട് രാഷ്ട്രീയക്കാരനായും വേഷപ്പകർച്ച നടത്തി. സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടൻ എന്നാണ് ഷിബു കുറിക്കുന്നത്. 

ഷിബു ജി. സുശീലന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഇന്ന് ജഗദീഷ് ചേട്ടന് 65മത് ജന്മദിനം. ഞാന്‍ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ല്‍ ആണ്. അതിനു ശേഷം കുറെ ചിത്രങ്ങള്‍ ഞാന്‍ ചേട്ടനോടൊപ്പം വര്‍ക്ക് ചെയ്തു. മലയാള സിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടന്‍ ജഗദീഷ് ചേട്ടന്‍ ആണ്. എംകോംമിനു റാങ്ക് വാങ്ങിയ ആള്‍.

ബാങ്ക് ഉദ്യോഗസ്ഥൻ ആയി തുടങ്ങി, പിന്നെ കോളേജിൽ അധ്യാപകൻ അവിടെ നിന്ന് 1984ൽ മൈഡിയർ കുട്ടിച്ചാത്തനിലൂടെ നടൻ. അതിന്റെ ഇടയിൽ അധിപൻ എന്ന സിനിമയുടെ തിരക്കഥകൃത്ത്. അങ്ങനെ പല മേഖലയിൽ. അതിന്റെ ഇടയിൽ 2016ൽ നിയമസഭയിലേക്ക് മത്സരിച്ചു.

ഡയറക്ടർ താഹ സാർ സംവിധാനം ചെയ്ത ഗജരാജമന്ത്രം എന്ന ചിത്രത്തിൽ ,ഞാൻ വർക്ക്‌ ചെയ്യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകൾ ഞാൻ ചെയേണ്ടതായി വന്നു. കാരണം ആ സമയങ്ങളിൽ ജഗദീഷ് ചേട്ടൻ വളരെ തിരക്കുള്ള നടൻ ആയിരുന്നു .

സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടൻ ..എല്ലാവർക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം. ഞാൻ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട് ..നല്ല ഒരു കുടുംബനാഥൻ.

ചേട്ടന്റെ ഭാര്യ രമ ചേച്ചി ..ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറൻസിക്ക് ഡിപ്പാർട്മെന്റിൽ ജോലി ആയിരുന്നു.ചേട്ടനെ ഷൂട്ടിങിനു കൊണ്ട് പോകാൻ നമ്മൾ സാധാരണ കാർ ചെല്ലുമ്പോൾ ചേച്ചിക്ക് പോകാൻ നീല ലൈറ്റ് വെച്ച കാറും പൊലീസും വന്നിട്ടുണ്ടാകും .....

രണ്ടു പെൺ കുട്ടികൾ ആണ് ജഗദീഷ് ചേട്ടന്. മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാൻ സാധിച്ചു. മരുമകൻ ഐപിഎസ് ഓഫിസർ ആണ്. ജഗദീഷ് ചേട്ടൻ ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ കൂടി വരണം... വരും എന്നാണ് എന്റെ വിശ്വാസം.

പ്രിയപ്പെട്ട ജഗദീഷ് ചേട്ടന് എന്റെയും കുടുബത്തിന്റെയും ജന്മദിനആശംസകൾ നേരുന്നു .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com