'ഡിപ്രഷന്‍ പുതിയ കാലത്തെ കാന്‍സറാണ്, പരസ്പരം സഹായിക്കൂ'; സുശാന്തിന്റെ മരണത്തില്‍ കുഞ്ചാക്കോ ബോബന്‍

സുശാന്തിനെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയതിനൊപ്പം മാനസികാരോഗ്യത്തിന് നമ്മള്‍ നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ സംസാരിക്കുന്നത്
'ഡിപ്രഷന്‍ പുതിയ കാലത്തെ കാന്‍സറാണ്, പരസ്പരം സഹായിക്കൂ'; സുശാന്തിന്റെ മരണത്തില്‍ കുഞ്ചാക്കോ ബോബന്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. താരം വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മലയാളത്തിലേയും ബോളിവുഡിലേയും അടക്കം നിരവധി താരങ്ങളാണ് സുശാന്തിന്റെ മരണത്തില്‍ അദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്. സുശാന്തിനെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയതിനൊപ്പം മാനസികാരോഗ്യത്തിന് നമ്മള്‍ നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ സംസാരിക്കുന്നത്.

വിഷാദവും ആന്‍സൈറ്റിയും പുതിയകാലത്തിലെ കാന്‍സറാണ് എന്നാണ് താരം പറയുന്നത്. ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കണം എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മറ്റുള്ളവരെ സഹായിക്കണമെന്നും താരം വ്യക്തമാക്കി.

മാനസികാരോഗ്യത്തിന് കൂടി പ്രാധാന്യം കൊടുക്കേണ്ട സമയമാണ് ഇത്. ഡിപ്രഷനും ആനന്‍സൈറ്റിയും പുതിയ കാലത്തെ കാന്‍സറാണ്. നമ്മള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എന്നാല്‍ കരുത്തുകൊണ്ടും ആത്മബലം കൊണ്ടും ക്ഷമ കൊണ്ടും ആ നിമിഷങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കണം. ഇത്തരം മോശം സമയങ്ങളില്‍ പരസ്പരം സഹായിച്ചും പിന്തുണച്ചും നമുക്ക് മുന്നോട്ടുപോകാം. സ്‌നേഹവും സാഹോദര്യവും സന്തോഷവും പങ്കുവെക്കാം. സുരക്ഷിതരായിരിക്കൂ... ആരോഗ്യവാനായിരിക്കൂ... ജീവനോടെയിരിക്കൂ- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

മുംബൈയിലെ വസതിയിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com