'മണി ഹീസ്റ്റ് നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തു', അർട്ട്യൂറോ കാരണമെന്ന് ആരോപണം; രോഷപ്രകടവുമായി ആരാധകർ

നെറ്റ്ഫ്ലിക്സിൽ നിന്നും മണി ഹീസ്റ്റ് നിക്കം ചെയ്തുവെന്നാണ് പ്രചരണം
'മണി ഹീസ്റ്റ് നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തു', അർട്ട്യൂറോ കാരണമെന്ന് ആരോപണം; രോഷപ്രകടവുമായി ആരാധകർ

ലോക്ക് ഡൗൺ കാലത്ത് വ്യാപകമായി ആരാധകരെ സ്വന്തമാക്കിയ സ്പാനിഷ് വെബ് സീരിസാണ് ക്രൈം ഗണത്തിൽപ്പെട്ട മണി ഹീസ്റ്റ്. എല്ലാ രാജ്യങ്ങളിലും ആരാധകരുള്ള സീരിസ് കേരളത്തിലും വലിയ വിജയമാണ്. ഏപ്രിൽ 3ന് നാലാം സീസൺ റിലീസ് ആയതിന് പിന്നാലെ അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തിരിക്കുന്ന സീരിസിനെക്കുറിച്ചുള്ള ചില പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാകുകയാണ്. നെറ്റ്ഫ്ലിക്സിൽ നിന്നും മണി ഹീസ്റ്റ് നിക്കം ചെയ്തുവെന്നാണ് പ്രചരണം. സീരീസിലെ ഏറ്റവും 'വെറുക്കപ്പെട്ട' കഥാപാത്രമായ അർട്ട്യൂറോ റോമനാണ് ഇതിന് കാരണമെന്നും ആരോപിക്കുന്നു. എന്നാൽ ഇതിനെതിരെ ലോകമൊട്ടാകെയുള്ള മണി ഹീസ്റ്റ് ആരാധകർ ട്വിറ്ററിൽ രോഷം പ്രകടവുമായി രം​ഗത്ത് വന്നു. അഞ്ചാം സീസണിന് വേണ്ടി കാത്തിരിക്കുന്ന ഈ അവസരത്തിൽ തങ്ങളെ നിരാശരാക്കരുതെന്നാണ് ഇവർ പറയുന്നത്.

അതേസമയം നെറ്റ്ഫ്ലിക്സിൽ നിന്ന് സീരീസ് നീക്കം ചെയ്തിട്ടില്ലെന്നും ഇപ്പോൾ നടക്കുന്നത് വ്യാജപ്രചരണമാണെന്നുമാണ് റിപ്പോർട്ടുകൾ. അലക്‌സ് റോഡ്രിഗോയാണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയിൽ മുൻനിരയിലേക്ക് മണി ഹീസ്റ്റ് എത്തിക്കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com