കുട്ടികളുടെ ഡാന്‍സ് ടീച്ചറാകണം, കൃഷി പഠിക്കണം, കൊളജ് ഹോസ്റ്റലില്‍ ഒരു വൈകുന്നേരം; സുശാന്തിന്റെ 50 സ്വപ്‌നങ്ങള്‍ 

വിമാനം പറത്തണം എന്നതു മുതല്‍ ഒരു ബുക്ക് എഴുതുന്നതുവരെ താരത്തിന്റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നു
കുട്ടികളുടെ ഡാന്‍സ് ടീച്ചറാകണം, കൃഷി പഠിക്കണം, കൊളജ് ഹോസ്റ്റലില്‍ ഒരു വൈകുന്നേരം; സുശാന്തിന്റെ 50 സ്വപ്‌നങ്ങള്‍ 

രുപാട് സ്വപ്‌നങ്ങള്‍ ബാക്കിവെച്ചാണ് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് മരണത്തിന് കീഴടങ്ങിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരം പങ്കുവെച്ച സ്വപ്‌നങ്ങളുടെ പട്ടികയാണ്. ട്വിറ്ററിലൂടെയാണ് തന്റെ ഏറ്റവും പ്രധാനപ്പെട്ട 50 സ്വപ്‌നങ്ങള്‍ താരം കുറിച്ചത്. വിമാനം പറത്തണം എന്നതു മുതല്‍ ഒരു ബുക്ക് എഴുതുന്നതുവരെ താരത്തിന്റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നു. 

2019 സെപ്റ്റംബറിലാണ് താന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്‌നങ്ങളെക്കുറിച്ച് എഴുതിയത്. പ്രപഞ്ചത്തോടും കുട്ടികളോടും സ്‌പോര്‍ട്‌സിനോടുമുള്ള താരത്തിന്റെ താല്‍പ്പര്യവും ഈ സ്വപ്‌നത്തിലൂടെ നമുക്ക് വായിച്ചെടുക്കാനാവും.

ബഹിരാകാശത്തെക്കുറിച്ച് പഠിക്കാന്‍ കുട്ടികളെ സഹായിക്കണമെന്നും ഐഎസ്ആര്‍ഒയിലേക്കോ നാസയിലേക്കോ 100 കുട്ടികളെ വര്‍ക് ഷോപ്പിന് അയക്കണമെന്നും സൗജന്യ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കണമെന്നും കുട്ടികളെ ഡാന്‍സ് പഠിപ്പിക്കണമെന്നുമെല്ലാം താരത്തിന്റെ സ്വപ്‌നങ്ങളിലുണ്ട്. കൂടാതെ ടെന്നീസും ചെസ്സും പോക്കറുമെല്ലാം അതിന്റെ ചാമ്പ്യന്മാര്‍ക്കൊപ്പം കളിക്കാനും താരം സ്വപ്‌നം കണ്ടിരുന്നു.

പഠിച്ച ഡല്‍ഹി എന്‍ജിനീയറിങ് കൊളജിലെ ഹോസ്റ്റലില്‍ ഒരു വൈകുന്നേരം ചെലവഴിക്കാനും താരം ആഗ്രഹിച്ചിരുന്നു. 1000 മരം നടാനും ഒരാഴ്ച കാട്ടില്‍ പോയി താരമസിക്കണം, അന്റാര്‍ട്ടിക്ക സന്ദര്‍ശിക്കണം അങ്ങനെയുള്ള സ്വപ്‌നങ്ങളെയെല്ലാം ബാക്കിയാക്കിയാണ് സുശാന്ത് വിടപറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com