'തലകുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിക്ക്?' ലോക്ക്ഡൗണിൽ പഠിച്ച അഭ്യാസവുമായി ടൊവിനോ; വിഡിയോ

തലകുത്തി നിന്ന് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം
'തലകുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിക്ക്?' ലോക്ക്ഡൗണിൽ പഠിച്ച അഭ്യാസവുമായി ടൊവിനോ; വിഡിയോ

ലയാള സിനിമയിലെ മസിൽമാന്മാരിൽ ഒരാളാണ് ടൊവിനോ തോമസ്. താരത്തിന്റെ വർക്കൗട്ട് വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റാകാറുണ്ട്. ഇപ്പോൾ തലകുത്തി നിന്ന് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. സ്റ്റൂളിൽ തലകുത്തിനിന്നുകൊണ്ട് കാലുകൾ ഫ്ലിപ്പ് ചെയ്യുന്നതാണ് വിഡിയോയിൽ കാണുന്നത്. 

തല കുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിക്ക് ? ബട്ട് ഐ കാൻ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ലോക്ക്ഡൗണിൽ നേടിയെടുത്ത പുതിയ കഴിലാണെന്നും പോസ്റ്റിലുണ്ട്. എന്തായാലും താരത്തിന്റെ പ്രകടനം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. അതിനൊപ്പം രസകരമായ കമന്റുകളും വരുന്നുണ്ട്. മോഹൻലാൽ സിനിമയിലെ ഡയലോ​ഗായതിനാൽ ലാലേട്ടനോടുള്ള വെല്ലുവിളിയാണോ എന്നാണ് ഒരാളുടെ ചോദ്യം. രണ്ട് കുട്ടികളുടെ അച്ഛനായിട്ടും ഇതുവരെ കുട്ടിക്കളി മാറിയിട്ടില്ലെന്നാണ് ചിലർ പറയുന്നത്. 

അടുത്തിടെയാണ് നടന്‍ അബു സലിം താരത്തെ പുഷ്അപ്പ് ചലഞ്ച് ചെയ്തിരുന്നു. അദ്ദേഹത്തെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടുള്ള വിഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം താരത്തിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com