നടൻ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി, വധു മേഘ

ആറൻമുള ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം
നടൻ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി, വധു മേഘ

ഞ്ജി പണിക്കരുടെ മകനും നടനുമായ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി. മേഘ ശ്രീകുമാർ ആണ് വധു. ചെങ്ങന്നൂർ സ്വദേശികളായ ശ്രീകുമാർ പിള്ളയുടെയും മായാ ശ്രീകുമാറിന്റെയും മകളാണ്. പത്തനംതിട്ടയിലെ ആറൻമുള ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹം.

കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം പ്രമേയമാക്കി കിരൺ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൈദരാലിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത് നിഖിലാണ്. രഞ്ജി പണിക്കരാണ് ഹൈദരാലിയായി വേഷമിടുന്നത്. മമ്മൂട്ടിച്ചിത്രമായ കസബയുടെ സംവിധായകൻ നിതിന്റെ ഇരട്ടസഹോദരനാണ് നിഖിൽ. കസബ, വൈറ്റ്, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായിരുന്നു നിഖിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com