'ഞങ്ങള്‍ താരങ്ങള്‍ക്കൊപ്പം മാത്രമേ പ്രവര്‍ത്തിക്കൂ, നിങ്ങള്‍ക്കൊപ്പം പറ്റില്ല'; ആയുഷ്മാന്‍ ഖുറാനയോട് അന്ന് കരണ്‍ ജോഹര്‍ പറഞ്ഞത്; വൈറല്‍

ബോളിവുഡിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് ആയുഷ്മാന്‍ എഴുതിയ പുസ്തകത്തിലാണ് കരണ്‍ ജോഹറിന്റെ കമ്പനിയായ ധര്‍മ പ്രൊഡക്ഷനെക്കുറിച്ച് പരാമര്‍ശമുള്ളത്
'ഞങ്ങള്‍ താരങ്ങള്‍ക്കൊപ്പം മാത്രമേ പ്രവര്‍ത്തിക്കൂ, നിങ്ങള്‍ക്കൊപ്പം പറ്റില്ല'; ആയുഷ്മാന്‍ ഖുറാനയോട് അന്ന് കരണ്‍ ജോഹര്‍ പറഞ്ഞത്; വൈറല്‍

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. സംവിധായകന്‍ കരണ്‍ ജോഹറാണ് കൂടുതല്‍ ആരോപണങ്ങള്‍ നേരിടുന്നത്. താരങ്ങളേയും താരങ്ങളുടെ മക്കളേയും മാത്രമാണ് കരണ്‍ ജോഹര്‍ പ്രാധാന്യം നല്‍കുന്നത് എന്നാണ് ആരോപണം. നടന്‍ ആയുഷ്മാന്‍ ഖുറാനയേയും ഇത്തരത്തില്‍ കരണ്‍ ഒഴിവാക്കിയിട്ടുണ്ട്. ബോളിവുഡിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് ആയുഷ്മാന്‍ എഴുതിയ പുസ്തകത്തിലാണ് കരണ്‍ ജോഹറിന്റെ കമ്പനിയായ ധര്‍മ പ്രൊഡക്ഷനെക്കുറിച്ച് പരാമര്‍ശമുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ ഭാഗം.

അവസരം ചോദിച്ച് ആയുഷ്മാന്‍ വിളിച്ചപ്പോള്‍ താരങ്ങളോടൊപ്പം മാത്രമേ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയൊള്ളൂ എന്നായിരുന്നു കരണിന്റെ കമ്പനിയുടെ പ്രതികരണം. 2007 ലാണ് ഈ സംഭവമുണ്ടാകുന്നത്. ആ സമയത്ത് റേഡിയോ ജോക്കിയായി പ്രവര്‍ത്തിക്കുകയായിരുന്നു ആയുഷ്മാന്‍. ഒരിക്കല്‍ കരണ്‍ ജോഹറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചു. അന്ന്് അഭിനയത്തോടുള്ള താല്‍പ്പര്യം ആയുഷ്മാന്‍ കരണിനോട് പറഞ്ഞു. തന്റെ ഓഫിസിന്റെ ലാന്‍ഡ്‌ലൈന്‍ നമ്പറാണ് കരണ്‍ നല്‍കിയത്. അതില്‍ നിന്നു തന്നെ ഞാന്‍ മനസിലാക്കണമായിരുന്നു. എന്നാല്‍ ഞാന്‍ വല്ലാതെ എക്‌സൈറ്റഡായി. എപ്പോഴാണ് ഫോണ്‍ വിളിക്കേണ്ടത് എന്നുവരെ ഞാന്‍ അലോചിച്ചുവെച്ചു. രാവിലെ 11.30 ന് വിളിച്ചാല്‍ അദ്ദേഹം പ്രഭാതഭക്ഷണമൊക്കെ കഴിച്ച് ഇരിക്കുകയായിരുന്നു. സംസാരിക്കാനും സാധിക്കും- കരണ്‍ കുറിച്ചു.

എന്നാല്‍ കരണിന്റെ ഓഫിസ് ആയുഷ്മാന്റെ സ്വപ്‌നങ്ങള്‍ക്ക് തടയിട്ടു. അടുത്ത ദിവസം അദ്ദേഹം നല്‍കിയ നമ്പറില്‍ വിളിച്ചു. കരണ്‍ ഓഫിസില്‍ ഇല്ല എന്നായിരുന്നു മറുപടി. അടുത്ത ദിവസവും വിളിച്ചു. എന്നാല്‍ തിരക്കിലാണ് എന്നാണ് പറഞ്ഞത്. അവസാനം വീണ്ടും വിളിച്ചപ്പോള്‍ ഞാന്‍ പൊട്ടിത്തെറിച്ചു. അപ്പോള്‍ ഒന്നും ഒളിച്ചുവെക്കാതെ അവര്‍ പറഞ്ഞു, ഞങ്ങള്‍ താരങ്ങള്‍ക്കൊപ്പം മാത്രമേ പ്രവര്‍ത്തിക്കൂ, നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റില്ല'. 2015 ലാണ് ക്രാക്കിങ് ദി കോഡ്; മൈ ജേര്‍ണി ഇന്‍ ബോളിവുഡ് എന്ന പുസ്തകം ആയുഷ്മാന്‍ പുറത്തിറക്കിയത്.

തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഒരിക്കല്‍ കരണിനോട് തന്നെ ആയുഷ്മാന്‍ നേരിട്ട് പറഞ്ഞിരുന്നു. താന്‍ തെറ്റായ നമ്പര്‍ അല്ലല്ലോ നല്‍കിയത് എന്നായിരുന്നു കരണിന്റെ മറുപടി. 2012 ല്‍ ജോണ്‍ എബ്രഹാമിന്റെ നിര്‍മാണ കമ്പനിയിലൂടെയാണ് ആയുഷ്മാന്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനോടകം നിരവധി വിജയ ചിത്രങ്ങളിലാണ് താരം ഭാഗമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com