'സൽമാൻ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത് ​ഗുണ്ട ഇമേജ് മാറ്റാൻ, ബീയിം​ഗ് ഹ്യുമനിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു'

'സൽമാൻ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത് ​ഗുണ്ട ഇമേജ് മാറ്റാൻ, ബീയിം​ഗ് ഹ്യുമനിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു'

താരത്തിന്റെ ചാരിറ്റബിള്‍ സംഘടനയായ ബീയിംഗ് ഹ്യൂമനെതിരെയാണ് ​ഗുരുതര ആരോപണവുമായി അഭിനവ് രം​ഗത്തെത്തിയത്

ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ ​ഗുരുതര ആരോപണവുമായി ദബാം​ഗിന്റെ സംവിധായകൻ അഭിനവ് കശ്യപ്. കള്ളപ്പണം വെളുപ്പിക്കാനാണ് സൽമാൻ ഖാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നാണ് അഭിനവ് പറയുന്നത്. താരത്തിന്റെ ചാരിറ്റബിള്‍ സംഘടനയായ ബീയിംഗ് ഹ്യൂമനെതിരെയാണ് ​ഗുരുതര ആരോപണവുമായി അഭിനവ് രം​ഗത്തെത്തിയത്. 

കള്ളപ്പണം വെളിപ്പിക്കുന്നത് ഉൾപ്പടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി സല്‍മാന്‍ ഖാന്‍ ഉപയോഗിക്കുന്ന മറയാണ് ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തനം. ദബാംഗ് എന്ന ഹിറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് താന്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ഷൂട്ടിംഗിന് ഇടയില്‍ ജീവകാരുണ്യ സംഘടനയ്ക്ക് വേണ്ട് അഞ്ച് സൈക്കിളുകള്‍ സല്‍മാന്‍ ഖാന്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത 500 സൈക്കിള്‍ വിതരണം ചെയ്തുവെന്നായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന മേളകളില്‍ 500 രൂപയുടെ ജീന്‍സ് വില്‍ക്കുന്നത് 5000 രൂപയ്ക്കാണ്. ജനങ്ങളുടെ മുന്‍പില്‍ വലിയ ആളായി മാറുന്നതിനൊപ്പം തന്‍റെ അനധികൃതമായ ഇടപാടുകള്‍ സുഗമമായി നടത്താനും ഇത് സഹായകമാണ്. നിരവധി സാധാരണക്കാർ ഇതിലൂടെ കബളിപ്പിക്കപ്പെടുന്നുണ്ടെന്നും അഭിനവ് വ്യക്തമാക്കി. 

ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന സമയത്ത് പ്രതിച്ഛായ വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായാണ് ബീയിം​ഗ് ഹ്യുമൻ രൂപീകരിക്കുന്നത്.  ഒരു ഗുണ്ട എന്ന നിലയില്‍ നിന്ന് ഒരു മനുഷ്യ സ്നേഹി എന്ന നിലയിലേക്ക് സല്‍മാന്‍ ഖാന്‍റെ പ്രതിച്ഛായ മാറ്റാന്‍ ഈ സംഘടനയ്ക്ക് സാധിച്ചുവെന്നും സംവിധായകന്‍ പറയുന്നു. ബീയിംഗ് ഹ്യൂമന്‍ എന്ന ജീവകാരുണ്യ സംഘടനയ്ക്കെതിരേ അന്വേഷണം വേണമെന്നും അഭിനവ് കശ്യപ് ആവശ്യപ്പെടുന്നു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണശേഷം ബോളിവുഡിലെ അധികാരകേന്ദ്രങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. തുടർന്ന് സൽമാൻ തന്റെ കരിയർ തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് അഭിനവ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com