'ഇത് പടയപ്പ', വെടിക്കെട്ട് ഫാദേഴ്സ് ഡേ പോസ്റ്റുമായി റിമ കല്ലിങ്കൽ; വിഡിയോ

പടക്കത്തിന് തീരികൊളുത്തുന്ന അച്ഛന്റെ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്
'ഇത് പടയപ്പ', വെടിക്കെട്ട് ഫാദേഴ്സ് ഡേ പോസ്റ്റുമായി റിമ കല്ലിങ്കൽ; വിഡിയോ

അച്ഛന് ഫാദേഴ്സ് ഡേ ആശംസകൾ നേർന്നുകൊണ്ടുള്ള നടി റിമ കല്ലിങ്കലിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. പടക്കത്തിന് തീരികൊളുത്തുന്ന അച്ഛന്റെ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. രസകരമായ അടിക്കുറിപ്പിനൊപ്പമുള്ള വിഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്. 

പടയപ്പ, ഈ ചക്കര അച്ഛന് എന്റെ ഫാദേഴ്സ് ഡേ ആശംസകൾ. എന്റെ ചിറകിന് അടയിലെ കാറ്റ്- താരം കുറിച്ചു. അച്ഛൻ മാസാണെന്ന് പറഞ്ഞുകൊണ്ട് ​ഗായിക അഭയ ഹിരൺമയിയുടേയും സംവിധായക‌ൻ അരുണിന്റേയും കമന്റ് എത്തി.

 
 
 
 
 
 
 
 
 
 
 
 
 

Padayappa Happy Father’s Day to this chakkara acha The wind beneath my wings

A post shared by Rima Kallingal (@rimakallingal) on

കൂടാതെ താരത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. മീൻ വറുത്തത് തരാതെ ഫെമിനിസ്റ്റ് ആക്കിയത് ഈ അച്ഛനല്ലേ എന്നായിരുന്നു ചിലരുടെ കമന്റ്. അത് ഇങ്ങേര് തന്നെയാണ്, അല്ലാതെ എന്നെ ചോദ്യം ചെയ്താൽ കൊല്ലും ഞാൻ എന്നു പറയുന്ന കൂതറ ആണുങ്ങളിൽ അച്ഛൻ പെടില്ല എന്നുമായിരുന്നു താരത്തിന്റെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com