'ഞാൻ നന്നായി പാടിയ പാട്ട് യേശുദാസിനെക്കൊണ്ടു മാറ്റി പാടിച്ചു'; ആദ്യ ​ഗാനത്തിന്റെ വേദന പങ്കുവെച്ച് എംജി ശ്രീകുമാർ

വളരെ ആ​ഗ്രഹിച്ചു പാടിയ ആദ്യ ​ഗാനം സിനിമയിലെത്തിയപ്പോൾ യേശുദാസിന്റേതാവുകയായിരുന്നു
'ഞാൻ നന്നായി പാടിയ പാട്ട് യേശുദാസിനെക്കൊണ്ടു മാറ്റി പാടിച്ചു'; ആദ്യ ​ഗാനത്തിന്റെ വേദന പങ്കുവെച്ച് എംജി ശ്രീകുമാർ

ലയാള സം​ഗീത ലോകത്തിന് നിരവധി ഹിറ്റ് ​ഗാനങ്ങൾ സമ്മാനിച്ച ​ഗായകനാണ് എംജി ശ്രീകുമാർ. എന്നാൽ ആദ്യം പാടിയ ​ഗാനം അദ്ദേഹത്തിന് എന്നും വേദനയാണ്. വളരെ ആ​ഗ്രഹിച്ചു പാടിയ ആദ്യ ​ഗാനം സിനിമയിലെത്തിയപ്പോൾ യേശുദാസിന്റേതാവുകയായിരുന്നു. ഒരു റെഡിയോ പ്രോ​ഗ്രാമിലാണ് അദ്ദേഹം ഓർമ പങ്കുവെച്ചത്. 

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ഞാൻ ഏകനാണ് എന്ന ചിത്രത്തിലെ സത്യൻ അന്തിക്കാട് രചിച്ച ‘പ്രണയവസന്തം തളിരണിയാനായി’ എന്ന ഗാനമാണ് അദ്ദേഹം ആദ്യമായി പാടുന്നത്.  ശ്രീകുമാറിന്റെ ചേട്ടൻ എം.ജി. രാധാകൃഷ്ണനായിരുന്നു സം​ഗീതം ഒരുക്കിയത്. ചിത്രയോടൊപ്പമായിരുന്നു പാട്ട്. എന്നാൽ താൻ നന്നായി പാടിയ പാട്ട് മദ്രാസിലെത്തിയപ്പോൾ ആരോ യേശുദാസിനെക്കൊണ്ടു മാറ്റി പാടിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. 

സിനിമാപാട്ടുകളുള്ള പാട്ടുപുസ്തകങ്ങൾ അക്കാലത്ത് വിൽ‌പനയ്ക്കുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഗായകന്റെ പേരും ആ പുസ്തകത്തിലുണ്ടാകും. യേശുദാസ്, ജാനകി, ജയചന്ദ്രൻ ഈ മൂന്നു പേരുകളുമായിരിക്കും പാട്ടുകാരുടെ പേരിന്റെ‌ സ്ഥാനത്തു മിക്കവാറും ഉണ്ടായിരിക്കുക. ഈ പാട്ടു പാടിയതിനു ശേഷം കൂട്ടുകാരോടു പറഞ്ഞു ആയിരം യേശുദാസിന്റെ ഇടയിൽ ഇനിയൊരു എം.ജി. ശ്രീകുമാറിനെ കാണാമെന്ന്. സിനിമയിറങ്ങിയപ്പോൾ ആ പാട്ടു പാടിയിരിക്കുന്നത് യേശുദാസ്. പാട്ടു പുസ്തകത്തിൽ ആ പാട്ടിന്റെ അവിടെയും യേശുദാസ് തന്നെ. മദ്രാസിലെത്തിയപ്പോൾ പാട്ട് ആരോ യേശുദാസിനെക്കൊണ്ടു മാറ്റി പാടിച്ചു. അങ്ങനെ പാട്ടു പുസ്തകത്തിലെ പേരെന്ന സ്വപ്നം തകർന്നു. താൻ നന്നായി പാടിയ പാട്ടിനു എന്തു സംഭവിച്ചുവെന്ന് ഇന്നും അറിയില്ല. ചേട്ടൻ ഇക്കാര്യം അറിഞ്ഞിട്ടുമില്ല.- എംജി ശ്രീകുമാർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com