ബെയ്ലിയെ ചേർത്തുപിടിച്ച് വീണ്ടും മോഹൻലാൽ; പുതിയ ചിത്രങ്ങൾ വൈറൽ

ബെയ്ലിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്
ബെയ്ലിയെ ചേർത്തുപിടിച്ച് വീണ്ടും മോഹൻലാൽ; പുതിയ ചിത്രങ്ങൾ വൈറൽ

ളർത്തുനായ ബെയ്ലിക്കൊപ്പമുള്ള മോഹൻലാലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബെയ്ലിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. താടി നീട്ടി വളർത്തി മാസ് ലുക്കിലാണ് താരം. ചെന്നൈയിലെ താരത്തിന്റെ വസതിയിലുള്ള ജിമ്മിൽവെച്ചാണ് ചിത്രങ്ങ‌ൾ പകർത്തിയിരിക്കുന്നത്. 

ആരാധകരുടെ മനം കീഴടക്കുകയാണ് ചിത്രങ്ങൾ. താരത്തിന്റെ പുത്തൻ ലുക്കിനേയും ബെയ്ലിയേയും പുകഴ്ത്തി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. അജു വർ​ഗീസ് ഉൾപ്പടെയുള്ള താരങ്ങളും മോഹൻലാലിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് ചെന്നൈയിലാണ് താരം. അന്നു മുതൽ താരത്തിന്റെ പോസ്റ്റുകളിലെല്ലാം ബെയ്ലിയുടെ സാന്നിധ്യമുണ്ട്.  അറുപതാം പിറന്നാൾ ദിനത്തിലും ബെയ്ലിയെ നെഞ്ചോടു ചേർത്തു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com