'ഞങ്ങളുടെ അച്ഛൻ പള്ളീലച്ചനായി, ഈ വേഷം എവിടെന്നു കിട്ടിയെന്നാ പിടികിട്ടാത്തത്'; രസകരമായ പോസ്റ്റുമായി അന്നാ ബെൻ

ളോഹ അണിഞ്ഞ് കയ്യിൽ ബൈബിളും പിടിച്ചു നിൽക്കുന്ന ബെന്നി പി. നായരമ്പലമാണ് ചിത്രത്തില്‍
'ഞങ്ങളുടെ അച്ഛൻ പള്ളീലച്ചനായി, ഈ വേഷം എവിടെന്നു കിട്ടിയെന്നാ പിടികിട്ടാത്തത്'; രസകരമായ പോസ്റ്റുമായി അന്നാ ബെൻ

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അന്ന ബെൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന്റെ ഫാദേഴ്സ് ഡേ പോസ്റ്റാണ് ഇപ്പോൾ ചിരി നിറക്കുന്നത്. തന്റെ അച്ഛൻ പള്ളീലച്ചനായി എത്തിയതിന്റെ അമ്പരപ്പിലാണ് താരം. ളോഹ അണിഞ്ഞ് കയ്യിൽ ബൈബിളും പിടിച്ചു നിൽക്കുന്ന ബെന്നി പി. നായരമ്പലത്തിന്റെ ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് തന്റെ 'ഡാഡി കൂളി'ന് ഫാദേഴ്സ് ഡേ ആശംസകൾ അറിയിച്ചിരിക്കുന്നത്.

‘അച്ഛൻ ഫലിതങ്ങള്‍ വേറെ ലെവലിലെത്തിക്കുന്നയാളാണ് ഇദ്ദേഹം. ഞങ്ങളുടെ അച്ഛൻ ഒരു പള്ളീലച്ചനായി എത്തിയിരിക്കുന്നു. രാവിലെ എണീറ്റത് ഇത് കണ്ടുകൊണ്ടാണ്, തമാശയ്ക്കാണെങ്കിലും ആരെങ്കിലും ഇങ്ങനെയൊരു വേഷം കൊടുത്താൽ അച്ഛൻ തകര്‍ക്കും. എവിടെ നിന്ന് ഈ ളോഹ കിട്ടിയെന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാകും, ഞാനും സംശയിക്കുന്നുണ്ട്, അദ്ദേഹത്തിന്‍റെ തന്നെ ഏതോ സിനിമകളിലെയാണെന്നാണ് കരുതുന്നത്, ഫാദേഴ്സ് ഡേ സ്പെഷൽ, ഞാൻ ഇത് പക‍ർത്തുമെന്ന് അറിയാമായിരുന്നു, പക്ഷേ അദ്ദേഹം കൂളായിരുന്നു. എല്ലാ അച്ഛൻമാര്‍ക്കും, നിങ്ങളെല്ലാവരും സ്പെഷലാണ്. ’ താരം കുറിച്ചു.

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലമാണ് അന്നയുടെ അച്ഛൻ. കുമ്പളങ്ങി നൈറ്റ്സിന് ശേഷം താരം അഭിനയിച്ച ഹെലനും മികച്ച വിജയം നേടിയിരുന്നു. കൊറോണ പ്രതിസന്ധിക്ക് ശേഷം പുറത്തിറങ്ങിയ കപ്പേള ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com