പൃഥ്വിരാജും ആഷിഖ് അബുവും ആദ്യമായി ഒന്നിക്കുന്നു; പറയുന്നത് വാരിയംകുന്നന്റെ കഥ

വാരിയംകുന്നൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക
പൃഥ്വിരാജും ആഷിഖ് അബുവും ആദ്യമായി ഒന്നിക്കുന്നു; പറയുന്നത് വാരിയംകുന്നന്റെ കഥ

പൃഥ്വിരാജിനെ നായകനാക്കി ചരിത്ര സിനിമയൊരുക്കാൻ ആഷിഖ് അബു. വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പൃഥ്വിരാജ് തന്റെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് സിനിമയെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. വാരിയംകുന്നൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.- പൃഥ്വിരാജ് കുറിച്ചു.

ഹർഷദും റമീസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദാണ് ഛായാ​ഗ്രഹണം. മുഹ്സിൻ പരാരിയാണ് ചിത്രത്തിന്റെ സഹസംവിധായകൻ. പൃഥ്വിരാജും ആഷിഖ് അബുവും ഒന്നിക്കുന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. അതിനൊപ്പം തന്നെ ചരിത്രം കൃത്യമായി പറയണമെന്നും വളച്ചൊടിക്കരുതെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com