രാജകുമാരിക്ക് ചോറൂണ്, രൂചിയുടെ ലോകത്തേക്ക് ഐശ്വര്യ; ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി

ഐശ്വര്യ ആദ്യമായി ചോറിന്റെ രുചിയറിയുന്നു എന്നെഴുതിയാണ് ഭര്‍ത്താവ് അരുണ്‍ കുമാറിനും മകള്‍ക്കുമൊപ്പമുള്ള ചിത്രം ദിവ്യ പങ്കുവച്ചിരിക്കുന്നത്
രാജകുമാരിക്ക് ചോറൂണ്, രൂചിയുടെ ലോകത്തേക്ക് ഐശ്വര്യ; ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി

ലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടനടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മകൾ ഐശ്വര്യയുടെ ചോറൂണ് നടത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. ഇക്കഴിഞ്ഞ ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. ഒരു രാജകുമാരി കൂടി തനിക്ക് പിറന്നുവെന്ന് കുറിച്ചാണ് മകൾ എത്തിയ സന്തോഷം ദിവ്യ പങ്കുവച്ചത്. 

ഇപ്പോഴിതാ കുഞ്ഞിന് ചോറൂണ് നടത്തിയതിന്റെ ഫോട്ടോകൾ ഷെയർ ചെയ്തിരിക്കുകയാണ് നടി. ഐശ്വര്യ ആദ്യമായി ചോറിന്റെ രുചിയറിയുന്നു എന്ന് എഴുതിയാണ് ഭര്‍ത്താവ് അരുണ്‍ കുമാറിനും മകള്‍ക്കുമൊപ്പമുള്ള ചിത്രം ദിവ്യ പങ്കുവച്ചിരിക്കുന്നത്. 

2018ലായിരുന്നു ദിവ്യാ ഉണ്ണിയും അരുണ്‍ കുമാറും തമ്മിലുള്ള വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യാ ഉണ്ണിക്ക് രണ്ട് മക്കളുണ്ട്, അര്‍ജുനും മീനാക്ഷിയും. ഇരുവരും ദിവ്യാ ഉണ്ണിക്കൊപ്പമാണ് താമസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com