വീട്ടിലെത്തുന്ന അതിഥികളെ വെറുതെ വിടാതെ മമ്മൂക്ക; പഴയ ഹോബിക്ക് കയ്യടി‌ച്ച് ആരാധകർ

തന്റെ ക്യാമറയിൽ പതിഞ്ഞ അതിഥികളുടെ ചിത്രം താരം തന്നെയാണ് പങ്കുവെച്ചത്
വീട്ടിലെത്തുന്ന അതിഥികളെ വെറുതെ വിടാതെ മമ്മൂക്ക; പഴയ ഹോബിക്ക് കയ്യടി‌ച്ച് ആരാധകർ

ലോക്ക്ഡൗണിൽ സ‌്വന്തം കഴിവുകൾ വളർത്താനുള്ള ശ്രമത്തിലാണ് താരങ്ങൾ. പാട്ടും ഡാൻസും ശരീര സംരക്ഷണവുമെല്ലാം ലോക്ക്ഡൗൺ ജീവിതത്തിന്റെ ഭാ​ഗമാക്കിയവർ നിരവധിയാണ്. വീട്ടിലിരുന്നുകൊണ്ടുള്ള തന്റെ ഹോബിയെന്തെന്ന് ആരാധകർക്ക് കാണിച്ചു തരികയാണ് നടൻ മമ്മൂട്ടി. രാവിലെ വീട്ടിലെത്തുന്ന അതിഥികളുടെ ചിത്രം പകർത്തുകയാണ് താരം. തന്റെ ക്യാമറയിൽ പതിഞ്ഞ അതിഥികളുടെ ചിത്രം താരം തന്നെയാണ് പങ്കുവെച്ചത്.

നീളൻ ലെൻസുള്ള ക്യാമറയിലൂടെ വീടിന്റെ വരാന്തയിൽ കസേരയിട്ടിരുന്ന് ചിത്രം പകർത്തുകയാണ് മമ്മൂട്ടി. താടിയും മുടിയും നീട്ടി സ്റ്റൈലിഷ് ലുക്കിലാണ് താരം. പഴയ ഹോബി വീണ്ടും പൊടി തട്ടിയെടുത്തതിന്റെ സന്തോഷത്തിലാണ് ആരാധകരുമായി പങ്കുവെച്ചത്. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങൾ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty) on

നേരത്തെ മോഹൻലാൽ പകർത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകൻ പ്രണവിന്റേയും വളർത്തുനായയുടേയും ചിത്രങ്ങളാണ് താരം പകർത്തിയത്. ഇതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com