ചേട്ടന്റെ സിനിമകൾക്ക് ധ്രുവയുടെ പിന്തുണ; ചിരു ഏറെ ആ​ഗ്രഹിച്ച രാജമാർത്താണ്ഡത്തിൽ അനിയൻ ശബ്ദം നൽകും

പഴയ കന്നഡ ശൈലിയിലുള്ള നീളമേറിയ സംഭാഷണങ്ങൾ ചിത്രത്തിലുള്ളതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ചിരു ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ഒരുങ്ങിയിരുന്നത്
ചേട്ടന്റെ സിനിമകൾക്ക് ധ്രുവയുടെ പിന്തുണ; ചിരു ഏറെ ആ​ഗ്രഹിച്ച രാജമാർത്താണ്ഡത്തിൽ അനിയൻ ശബ്ദം നൽകും

പ്രിയപ്പെട്ടവർക്കും സിനിമാപ്രേമികൾക്കും സഹപ്രവർത്തകർക്കുമൊക്കെ ഉൾകൊള്ളാൻ കഴിയാത്ത വിയോഗമാണ് കന്നഡ നടൻ ചിരഞ്ജീവി സർജയുടേത്. ജൂൺ 7ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു 39 കാരനായ ചിരഞ്ജീവിയുടെ മരണം.

ചിരുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന നാല് സിനിമകളിൽ ഒന്നായ രാജമാർത്താണ്ഡത്തെക്കുറിച്ചുള്ളതാണ് ഏറ്റവും പുതിയ വാർത്ത. ഈ ചിത്രത്തിൽ ചിരുവിന് സഹോദരനും നടനുമായ ധ്രുവ സർജ ശബ്​ദം നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ ധ്രുവ ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി സംസാരിച്ചുവെന്നാണ് സൂചന. ചിത്രത്തിന്റെ ഡബ്ബിങ്ങ് ജോലികൾ മാത്രമേ ഇനി അവശേഷിക്കുന്നൊള്ളു.

രാം നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ശിവകുമാറാണ്. പഴയ കന്നഡ ശൈലിയിലുള്ള നീളമേറിയ സംഭാഷണങ്ങൾ ചിത്രത്തിലുള്ളതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ചിരു ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ഒരുങ്ങിയിരുന്നത്. കഥാപാത്രത്തോട് നീതി പുലർത്തുമെന്ന് ധ്രുവ സംവിധായകന് ഉറപ്പുനൽകിയതായും റിപ്പോർട്ടുകളിൽ പറയുന്നു.

നിർമാണത്തിലിരിക്കുന്ന ചിരഞ്ജീവിയുടെ മറ്റ് സിനിമകളുടെ നിർമാതാക്കളെയും സഹായിക്കാൻ ഒരുങ്ങുകയാണ് ധ്രുവ. രണം എന്ന ചിരു അഭിനയിച്ച ഒരു ചിത്രം  പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.  മറ്റൊരു ചിത്രമായ ക്ഷത്രിയയുടെ ഷൂട്ടിങ്ങ് ലോക് ഡൗൺ മൂലം നിർത്തി വച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com