ജീവിക്കാൻ മാർ​ഗമില്ലാതെ മുംബൈ വിട്ട് സീരിയൽ താരം, എന്തെങ്കിലും ജോലി നൽകാൻ അപേക്ഷ

മൂന്ന് മാസമായി ജോലി ഇല്ലാതായതോടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായ ഷര്‍ദൂല്‍ തന്റെ നാടായ ഇന്‍ഡോറിലേക്ക് മടങ്ങി
ജീവിക്കാൻ മാർ​ഗമില്ലാതെ മുംബൈ വിട്ട് സീരിയൽ താരം, എന്തെങ്കിലും ജോലി നൽകാൻ അപേക്ഷ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായവര്‍ നിരവധിയാണ്. സാമ്പത്തിക ബുദ്ധിമുട്ട് താങ്ങാനാവാതെ ജീവനൊടുക്കിയവരും നിരവധിയാണ്. ഇപ്പോള്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ജീവിക്കാനാവാതെ മുംബൈ നഗരം വിട്ടിരിക്കുകയാണ് ഹിന്ദി നടന്‍. ടിവി ഷോയിലൂടെയും സീരിയലിലൂടെയും ശ്രദ്ധനേടിയ ഷര്‍ദൂല്‍ കുനാല്‍ പണ്ഡിതാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായത്.

മൂന്ന് മാസമായി ജോലി ഇല്ലാതായതോടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായ ഷര്‍ദൂല്‍ തന്റെ നാടായ ഇന്‍ഡോറിലേക്ക് മടങ്ങി. കൂടാതെ തനിക്ക് ജോലി ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും പങ്കുവെച്ചു. വലിയ ഏജന്‍സികളുമായോ മാനേജര്‍മാരുമായോ തനിക്ക് ബന്ധമില്ലെന്നും താന്‍ ഒരു ജോലി നോക്കിക്കൊണ്ടിരിക്കുകയാണെന്നുമാണ് താരം പറയുന്നത്. അഭിനയിക്കാനും അവതാരകനാവാനും മാത്രമാണ് തനിക്ക് അറിയുന്നത്. ഒരു വീട് നോക്കാനുള്ളതിനാല്‍ എന്ത് വേഷവും സ്വീകരിക്കാന്‍ തയാറാണെന്നുമാണ് താരം പറയുന്നത്. താന്‍ കടുത്ത ഡിപ്രഷനിലായിരുന്നെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സുഹൃത്തുക്കളുടെ പിന്തുണയിലാണ് താന്‍ വിഷാദത്തെ അതിജീവിച്ചതെന്നും ഷര്‍ദൂല്‍ പറയുന്നു.

ലോക്ക്ഡൗണിന് മുന്‍പ് ചില വെബ് സീരീസിലേക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അവയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നാണ് താരം പറയുന്നത്. നേരത്തെ തന്നെ തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ലോക്ക്ഡൗണിലെ മൂന്ന് മാസത്തില്‍ തന്റെ സമ്പാദ്യത്തില്‍ കാര്യമായ കുറവുണ്ടായി. മുംബൈ വിടാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നെന്നും ഇതല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല എന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്. താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും വീടിന്റെ വാടകയും മറ്റും ചിലവുകളും നല്‍കണം. പുതിയൊരു പ്രൊജക്ട് വന്നാല്‍ മാത്രമേ അവര്‍ക്ക് പണം ലഭിക്കുകയൊള്ളൂ എന്നുമാണ് താരം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com