ടിക് ടോക്ക് ഡിലീറ്റ് ചെയ്ത് ഗായകൻ നജീം അർഷാദ്; സൈനികർക്ക് പിന്തുണ

രാജ്യത്ത് പ്രചരിക്കുന്ന ചൈനാ വിരുദ്ധ വികാരത്തിന് പിന്നാലെയാണ് സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ​നജീം രം​ഗത്തെത്തിയിരിക്കുന്നത്
ടിക് ടോക്ക് ഡിലീറ്റ് ചെയ്ത് ഗായകൻ നജീം അർഷാദ്; സൈനികർക്ക് പിന്തുണ

ന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചൈനീസ് മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക്ക് ഡിലീറ്റ് ചെയ്ത് ഗായകൻ നജീം അർഷാദ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രചരിക്കുന്ന ചൈനാ വിരുദ്ധ വികാരത്തിന് പിന്നാലെയാണ് സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ​നജീം രം​ഗത്തെത്തിയിരിക്കുന്നത്.  'ടിക് ടോക്ക് ഡിലീറ്റ് ചെയ്യുകയാണ്, ജയ്ഹിന്ദ്' എന്ന കുറിച്ചുകൊണ്ട് അക്കൗണ്ട് നീക്കം ചെയ്ത കൺഫർമേഷൻ മെസേജിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചു.

"നമുക്ക് നമ്മുടെ സൈനികരോട് ചെയ്യാൻ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരുന്ന് എനിക്കിപ്പോ ചെയ്യാൻ ഇതേ സാധിക്കുള്ളൂ. നമ്മുടെ സൈനികർക്ക് വേണ്ടി നിങ്ങളും ചെയ്യൂ", പോസ്റ്റിൽ വന്ന കമന്റിന് മറുപടിയായി നജീം കുറിച്ചതിങ്ങനെ. നജീമിന്റെ തീരുമാനത്തെ അനുകൂലിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് ഫെയ്സ്ബുക്കിൽ വന്നത്.

പ്രമുഖ സം​ഗീ‌ത റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായെത്തി വിജയകിരീടം ചൂടിയ നജീം പിന്നീട് പിന്നണി ​ഗാനരം​ഗത്തും സ്റ്റേജ് ഷോകളിലും തിളങ്ങിനിന്നു. മിഷൻ 90 ഡെയ്‌സ് എന്ന ചിത്രത്തിനായാണ് ആദ്യമായി നജീം പിന്നണി പാടിയത്. പിന്നീട് പട്ടാളം, ഡോക്ടർ ലവ്, ഡയമണ്ട് നെക്ലസ്, ട്രിവാൻഡ്രം ലോഡ്ജ്, ഒരു ഇന്ത്യൻ പ്രണയകഥ, ടൂ കൺട്രീസ്, ഒപ്പം, ഇട്ടിമാണി, കെട്ട്യോളാണ് എന്റെ മാലാഖ എന്ന് തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ നജീം ഗാനമാലപിച്ചുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com