വാതിക്കല് വെള്ളരിപ്രാവ്...,സൂഫിയുടേയും സുജാതയുടേയും പ്രണയം പറഞ്ഞ് ആദ്യ ​ഗാനമെത്തി; വിഡിയോ

നിത്യ മാമ്മൻ, സിയ ഉൾ ഹഖ്, അർജുൻ കൃഷ്ണ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
വാതിക്കല് വെള്ളരിപ്രാവ്...,സൂഫിയുടേയും സുജാതയുടേയും പ്രണയം പറഞ്ഞ് ആദ്യ ​ഗാനമെത്തി; വിഡിയോ

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന മലയാള ചിത്രമാണ് സൂഫിയും സുജാതയും. ഓൺലൈൻ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ​ഗാനവും അണിയറപ്രവർത്തകർ പുറത്തിറക്കി. വാതിക്കല് വെള്ളരിപ്രാവ്...വാക്ക് കൊണ്ട് മുട്ടണ് കേട്ട്...ദുനിയാവിൻ ഉള്ളില് വന്ന് നീയാം കടല്...എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നടൻ ദുൽഖർ സൽമാനാണ് ​ഗാനം റിലീസ് ചെയ്തത്.

ബി.കെ ഹരിനാരായണൻറെയും ഷാഫി കൊല്ലത്തിൻറേയും വരികൾക്ക് എം.ജയചന്ദ്രൻ ഈണം നൽകിയിരിക്കുന്നതാണ് ഗാനം. നിത്യ മാമ്മൻ, സിയ ഉൾ ഹഖ്, അർജുൻ കൃഷ്ണ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഊമയായ ഒരു പെൺകുട്ടിയുടെ പ്രണയവും വിവിഹശേഷമുള്ള ജീവിതവുമാണ് ചിത്രത്തിൽ പറയുന്നത്. ജയസൂര്യയും ബോളിവുഡ് സുന്ദരി അദിഥി റാവു ഹൈദറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അ​ദിഥിയുടെ ഭർത്താവായാണ് ജയസൂര്യ എത്തുന്നത്.

നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബു ആണ്. ജൂലൈ മൂന്നിന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നേരിട്ട് ഒടിടി റിലീസിനെത്തുന്ന ആദ്യത്തെ ചിത്രമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com