താമരക്കുളത്തിന് അരികിൽ മാലാഖയായി അമേയ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

നീല നിറത്തിലുള്ള  മിനി ടോപ്പും, ലോങ് സ്‌കേര്‍ട്ടുമണിഞ്ഞാണ് ചിത്രം എത്തുന്നത്
താമരക്കുളത്തിന് അരികിൽ മാലാഖയായി അമേയ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് അമേയ മാത്യു. ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. അതിസുന്ദരിയായി ആമ്പൽകുളത്തിനടുത്ത് നിൽക്കുകയാണ് അമേയ. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

നീല നിറത്തിലുള്ള  മിനി ടോപ്പും, ലോങ് സ്‌കേര്‍ട്ടുമണിഞ്ഞാണ് ചിത്രം എത്തുന്നത്. ഈ വേഷത്തിൽ മാലാഖയെപ്പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റ്. കുളത്തിന് അടുത്തുനിന്നും റോ‍ഡിന് നടുവിലെ ഡിവൈഡറിൽ നിന്നുമാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. 'നടി വെള്ളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും കൂടെ ചാടട്ടെ', അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച ഈ മൂർത്തിയ്ക്ക് ഇപ്പോ പേര് നരസിംഹം ന്നാണ്... ദാ... കാണ്.... പൊങ്ങ് ലാലേട്ടാ എന്നീ സൂപ്പർഹിറ്റ് ഡയലോ​ഗുകൾക്കൊപ്പമാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

ഒരു പഴയ ബോംബ് കഥ, ആട് ടു എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമയില്‍ ശ്രദ്ധ നേടുന്നത്. കരിക്ക് വെബ്‌സീരിന്റെ ചില എപ്പിസോഡുകളില്‍ എത്തിയതോടെ ആരാധകരുടെ എണ്ണവും വർധിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരന്തരം തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. തനിക്ക് നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങൾക്ക് രൂക്ഷമായി പ്രതികരിക്കാനും താരം മറക്കാറില്ല. ബോൾഡ് വേഷങ്ങൾ ധരിക്കുന്നതിനാണ് അമേയ ചീത്തവിളി കേൾക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com