വര്‍ഷങ്ങളോളം നിങ്ങളെ രസിപ്പിക്കാന്‍ അവസരം തന്നതിന് നന്ദി; 28ാം വര്‍ഷത്തില്‍ ഷാരുഖ് ഖാന്‍

സിനിമയോടുള്ള പാഷന്‍ പ്രൊഫഷനായി മാറുകയായിരുന്നു എന്നാണ് താരം കുറിക്കുന്നത്
വര്‍ഷങ്ങളോളം നിങ്ങളെ രസിപ്പിക്കാന്‍ അവസരം തന്നതിന് നന്ദി; 28ാം വര്‍ഷത്തില്‍ ഷാരുഖ് ഖാന്‍

ബോളിവുഡിലെ കിങ് ഖാനാണ് ഷാരുഖ് ഖാന്‍. സിനിമയില്‍ നിന്ന് താരം ചെറിയ ഇടവേളയെടുത്തിരിക്കുകയാണെങ്കിലും ആരാധകര്‍ക്കൊന്നും കുറവില്ല. സൂപ്പര്‍താരം സിനിമ ഇന്റസ്ട്രിയില്‍ എത്തിയിട്ട് ഇന്ന് 28 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സ്‌പെഷ്യല്‍ ഡേയില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. സിനിമയോടുള്ള പാഷന്‍ പ്രൊഫഷനായി മാറുകയായിരുന്നു എന്നാണ് താരം കുറിക്കുന്നത്. 

എന്റെ പാഷന്‍ എപ്പോഴാണ് എന്റെ ലക്ഷ്യമായതെന്നും പിന്നീട് അത് പ്രൊഫഷനായി മാറിയതെന്നും അറിയില്ല. നിങ്ങളെ വര്‍ഷങ്ങളോളം രസിപ്പിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് നന്ദി. എന്റെ ജോലിയോടുള്ള കഴിവിനേക്കാള്‍ അതിനോടുള്ള താല്‍പ്പര്യം കാരണം ഇനിയും നിരവധി വര്‍ഷങ്ങളില്‍ നിങ്ങള്‍ എന്നെ കാണും.- ഷാരുഖ് ഖാന്‍ കുറിച്ചു. മുടി നീട്ടി വളര്‍ത്തി സ്റ്റൈലന്‍ ലുക്കിലാണ് താരം. മനോഹരമായ ചിത്രം പകര്‍ത്തിയതിന് ഭാര്യ ഗൗരി ഖാന് നന്ദി പറയാനും താരം മറന്നില്ല. 

താരത്തിന്റെ പോസ്റ്റ് ആരാധകരുടെ മനം കീഴടക്കുകയാണ്. 28 വര്‍ഷം ഞങ്ങള്‍ക്കൊപ്പം നിന്നതിന് നന്ദി പറഞ്ഞുകൊണ്ട് നിരവധി ആരാധകരാണ് താരത്തിന് നന്ദി പറഞ്ഞിരിക്കുന്നത്. ഒരു സൂപ്പര്‍ഹിറ്റുമായി തിരിച്ചുവരണമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. 1992 ല്‍ ദീവാന എന്ന ചിത്രത്തിലൂടെയാണ് ഷാരുഖ് ഖാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com