'മാനസികാരോഗ്യത്തെക്കുറിച്ച് ധാരണയുണ്ടാകുന്നത് ഇപ്പോള്‍', നവാസുദ്ദീന്‍ സിദ്ധിഖിയെ 'ബൈപോളാര്‍' എന്ന് വിളിച്ചതില്‍ ക്ഷമ ചോദിച്ച് റിച്ച ഛദ്ദ  

ഒരുവര്‍ഷം മുന്‍പ് കുറിച്ച ട്വീറ്റുമായി ബന്ധപ്പെട്ട് നടിയുടെ ക്ഷമാപണം
'മാനസികാരോഗ്യത്തെക്കുറിച്ച് ധാരണയുണ്ടാകുന്നത് ഇപ്പോള്‍', നവാസുദ്ദീന്‍ സിദ്ധിഖിയെ 'ബൈപോളാര്‍' എന്ന് വിളിച്ചതില്‍ ക്ഷമ ചോദിച്ച് റിച്ച ഛദ്ദ  

ടന്‍ നവാസുദ്ദീന്‍ സിദ്ധിഖിയെ ബൈപോളാര്‍ എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. മാനസികാരോഗ്യത്തെക്കുറിച്ച് ഇപ്പോഴാണ് ധാരണയുണ്ടാകുന്നതെന്ന് പറഞ്ഞാണ് ഒരുവര്‍ഷം മുന്‍പ് കുറിച്ച ട്വീറ്റുമായി ബന്ധപ്പെട്ട് നടിയുടെ ക്ഷമാപണം. 

കഴിഞ്ഞവര്‍ഷം ഒരാളെ ബൈപോളാന്‍ എന്ന് വിശേഷിപ്പിച്ച് ഞാന്‍ ഒരു തമാശ കുറിച്ചിരുന്നു. അക്ഷമയില്‍ നിന്ന് ഉണ്ടായ ഒന്നാണ് ആ ഫലിതം. അതില്‍ എനിക്ക് മാപ്പ് പറയണം, കാരണം എനിക്ക് ഇപ്പോള്‍ മാത്രമാണ് മാനസികാരോഗ്യത്തെക്കുറിച്ച് ധാരണയുണ്ടാകുന്നത്, റിച്ച കുറിച്ചു. 

തെറ്റ് മനസ്സിലാക്കിയുള്ള നടിയുടെ ട്വീറ്റിന് ഏറെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. തെറ്റ് അംഗീകരിക്കാന്‍ ധൈര്യം വേണം എന്നാണ് റിച്ചയെക്കുറിച്ചുള്ള ആരാധകരുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com