ആ മൂന്ന് പേരിൽ ഒരാൾ മോഹൻലാൽ? ടൊയോട്ട വെല്‍ഫയർ സ്വന്തമാക്കി താരരാജാവ്  

79.99 ലക്ഷം രൂപ വരെയാണ് വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില
ആ മൂന്ന് പേരിൽ ഒരാൾ മോഹൻലാൽ? ടൊയോട്ട വെല്‍ഫയർ സ്വന്തമാക്കി താരരാജാവ്  

ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയർ സ്വന്തമാക്കി നടൻ മോഹൻലാൽ. കേരളത്തിൽ ഈ വാഹനം സ്വന്തമാക്കിയിട്ടുള്ള മൂന്ന് പേരിൽ ഒരാളാണ് മോഹൻലാൽ എന്നാണ് സൂചന. താരത്തിന്റെ ഇഷ്ടനമ്പറായ 2255 തന്നെയായിരിക്കും പുതിയ കാറിനും സ്വന്തമാക്കുക എന്നാണ് കരുതുന്നത്. 

79.99 ലക്ഷം രൂപ വരെയാണ് വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 79.50 ലക്ഷം രൂപയാണ് ഇതിന്റെ വില. ഒരു വേരിയന്റില്‍ മാത്രമേ വാഹനം ലഭിക്കുകയൊള്ളു. 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട് വെല്‍ഫയറിന്.

ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി,  360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിന്റെ പ്രത്യേകതകളാണ്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ പവർ. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com