'ഓടിമാറാൻ നോക്കി, പക്ഷെ വിധി!' ; ആട് 3യുടെ വരവറിയിച്ച് മിഥുൻ  

അഞ്ചാം പാതിര എന്ന ത്രില്ലർ ചിത്രത്തിന് ശേഷമാണ് മിഥുൻ വീണ്ടും ആട് 3യിലൂടെ കോമഡിയിലേക്ക് തിരിച്ചെത്തുന്നത്
'ഓടിമാറാൻ നോക്കി, പക്ഷെ വിധി!' ; ആട് 3യുടെ വരവറിയിച്ച് മിഥുൻ  

രാധകർ ഏറെനാളായി കാത്തിരിക്കുന്ന 'ആട് 3'യുടെ ഒരുക്കങ്ങൾ തുടങ്ങി.  ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ സിനിമകളുടെ തുടർച്ചയായാണ് ആട് 3 ഒരുങ്ങുന്നത്. മിഥുൻ മാനുവൽ തോമസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  ഔദ്യോഗിക പ്രഖ്യാപനം അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിവിട്ടിരിക്കുകയാണ്. നിർമ്മാതാവ് വിജയ് ബാബു, നടൻമാരായ ജയസൂര്യ, ഇന്ദ്രൻസ് എന്നിവരും ഫേസ്ബുക്കിലൂടെ 'ആട് 3'യുടെ പ്രഖ്യാപനം നടത്തി. 

"അതിനെ പേടിച്ചു, പിടികൊടുക്കാതിരിക്കാൻ നോക്കി, ഓടി രക്ഷപെടാൻ ശ്രമിച്ചു, പക്ഷെ വിധി ഒന്നു തന്നെ", എന്ന് കുറിച്ചാണ് മിഥുൻ ആട് 3 ഒരുങ്ങുന്നെന്ന വാർത്ത പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. 

അഞ്ചാം പാതിര എന്ന ത്രില്ലർ ചിത്രത്തിന് ശേഷമാണ് മിഥുൻ വീണ്ടും ആട് 3യിലൂടെ കോമഡിയിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ രണ്ട് ഭാഗങ്ങളിലേതുപോലെ ഷാജി പാപ്പനായി ജയസൂര്യ, ഡ്യൂഡായി വിനായകൻ, അറക്കല്‍ അബുവായി സൈജു കുറുപ്പ്, ശശി ആശാനായി ഇന്ദ്രൻസ്, സർബത്ത് ഷമീറായി വിജയ് ബാബു എന്നിവർ വീണ്ടുമെത്തും എന്നാണ് കരുതുന്നത്. 

ആട് മൂന്നാം ഭാഗം ത്രീഡിയില്‍ ആയിരിക്കും ഒരുക്കുന്നതെന്ന് സംവിധായകന്‍ മിഥുൻ നേരത്തെ അറിയിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഭാഗങ്ങൾ പോലെ വിജയ് ബാബു തന്നെയാണ് ‘ആട് 3’ നിർമിക്കുന്നത്. ഷാൻ റഹ്‌മാനാണ് സംഗീതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com