വിജയ്‍യുടെ കവിളിൽ അമര്‍ത്തി ചുംബിച്ച്  മക്കൾ സെൽവൻ; ഏറ്റെടുത്ത് ആരാധകർ 

ഇളയ ദളപതിക്കും സ്നേഹ ചുംബനം നൽകുകയാണ്  മക്കൾ സെൽവൻ
വിജയ്‍യുടെ കവിളിൽ അമര്‍ത്തി ചുംബിച്ച്  മക്കൾ സെൽവൻ; ഏറ്റെടുത്ത് ആരാധകർ 

ലോകേഷ് കനഗരാജന്റെ വിജയ് ചിത്രം 'മാസ്റ്റർ' ഷൂട്ടിങ് പൂര്‍ത്തിയാക്കി. ചിത്രത്തിൽ വില്ലനായി എത്തുന്നത് നടൻ വിജയ് സേതുപതിയാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളും പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  ഇളയ ദളപതിക്കും സ്നേഹ ചുംബനം നൽകുകയാണ്  മക്കൾ സെൽവൻ. 

മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രത്ന കുമാറും ലോകേഷും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഏപ്രിൽ ഒൻപതിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങിനിടയിലാണ് അസാധാരണ നടപടികളോടെ വിജയുടെ വീട്ടിലും ലൊക്കേഷനിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയും താരത്തെ തുടർച്ചയായ 18 മണിക്കൂറോളം തടഞ്ഞു വയ്ക്കുകയും ചെയ്തത്. പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്തിയിരുന്നതുമില്ല. എന്നാൽ ഈ സംഭവം നടന്നതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരെ സുഹൃത്തിന് പിന്തുണയുമായി വിജയ് സേതുപതി രം​ഗത്തെത്തിയിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com