ആഘോഷങ്ങള്‍ക്കിടെ തകര്‍ത്താടി രണ്‍ബീറും ആലിയയും; ബ്രഹ്മാസ്ത്രയിലെ ഗാനരംഗം ചോര്‍ന്നു, വിഡിയോ വൈറല്‍ 

ഗാനരംഗത്തില്‍ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന രണ്‍ബീറിന്റെയും ആലിയയുടെയും വിഡിയോയാണ് വൈറലാകുന്നത്
ആഘോഷങ്ങള്‍ക്കിടെ തകര്‍ത്താടി രണ്‍ബീറും ആലിയയും; ബ്രഹ്മാസ്ത്രയിലെ ഗാനരംഗം ചോര്‍ന്നു, വിഡിയോ വൈറല്‍ 

റെക്കാലമായി പ്രണയത്തിലാണ് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിവാഹത്തേക്കാളുപരി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് താരജോഡികള്‍ ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ബ്രഹ്മാസ്ത്രയുടെ റിലീസിനായാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന രണ്‍ബീറിന്റെയും ആലിയയുടെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഡെനിം ജീന്‍സും വെള്ള ടോപ്പും ഒപ്പം ഒരു നീളന്‍ ജാക്കറ്റും ധരിച്ചാണ് ആലിയ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഡെനിം വേഷവും ജാക്കറ്റും തന്നെയാണ് രണ്‍ബീറും ധരിച്ചിരിക്കുന്നത്. ഇരുവരുടെയും തോളില്‍ ബാഗുകളും കാണാം. സെറ്റിന്റെ പശ്ചാത്തലം കണ്ടാല്‍ ഹോളി ആഘോഷത്തിനിടയിലുള്ള ഗാനമാണ് ഇതെന്നാണ് ആരാധകരുടെ നിഗമനം. 

ഈ വര്‍ഷം ഡിസംബര്‍ നാലാം തിയതി അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ ദാരാളം വിഎഫ്എക്‌സ് ആവശ്യമായതിനാലാണ് റിലീസ് വൈകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com