തിരക്കഥ, സംവിധാനം, അഭിനയം എല്ലാം പൊലീസ് ; കൂടത്തായ് കേസിന്റെ വെബ് സീരിസ് 

കൂടത്തായി കേസ് തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമണും സംഘവുമാണ് അഭിനേതാക്കൾ
തിരക്കഥ, സംവിധാനം, അഭിനയം എല്ലാം പൊലീസ് ; കൂടത്തായ് കേസിന്റെ വെബ് സീരിസ് 

തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച കേസുകളിലെ അന്വേഷണരീതികൾ ഇനി നേരിൽ കാണാം. അന്വേഷണരീതികളുടെ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായി കേരള പൊലീസ് എത്തുന്നു. പൊലീസിന്റെ യു ട്യൂബ് ചാനൽ വഴി ഇന്നു മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിനാണ് ക്രൈം ത്രില്ലർ വെബ് സീരിസ്.   തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം എല്ലാം പൊലീസ് തന്നെ. 

കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതാണ് ആദ്യ രണ്ട് എപ്പിസോഡുകളിൽ. കൂടത്തായി കേസ് തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമണും സംഘവുമാണ് അഭിനേതാക്കൾ. മുൻ കാലങ്ങളിൽ പൊലീസ് തെളിയിച്ച കേസുകളുടെ പരമ്പരകളും ഇതിനേ തുടർന്നുണ്ടാകും. 

തിരുവനന്തപുരത്തെ കേരള പൊലീസ് മീഡിയ സെന്റർ ഡപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിന്റെ മേൽനോട്ടത്തിലാണ് വെബ് സീരിസ് തയാറാക്കുന്നത്. രാജ്യത്ത് ആദ്യമായാണു പൊലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്. ലഹരി, ഗതാഗത നിയമ ലംഘനം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം എന്നിവ തടയുന്നതിനുള്ള ബോധവൽക്കരണ പരമ്പരകളും ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com