നല്ല റിവ്യുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് പ്രിയദര്‍ശന്‍; നന്ദി പറഞ്ഞ് ടൊവിനോ

ചിത്രത്തെക്കുറിച്ച് നല്ല റിവ്യൂകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും അര്‍ഹമായ പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു
നല്ല റിവ്യുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് പ്രിയദര്‍ശന്‍; നന്ദി പറഞ്ഞ് ടൊവിനോ

ടൊവിനോ തോമസ് നായകനായെത്തിയ ക്രൈം ത്രില്ലര്‍ ഫോറന്‍സിക് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രത്തെക്കുറിച്ച് നല്ല റിവ്യൂകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും അര്‍ഹമായ പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. 

'ഫോറന്‍സിക് എന്ന പുതിയ ചിത്രത്തെക്കുറിച്ച് നല്ല റിവ്യുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ആ സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍.. ' പ്രിയദര്‍ശന്‍ കുറിച്ചു. തുടര്‍ന്ന് പ്രിയദര്‍ശന്റെ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ച് നടന്‍ ടൊവിനോയും രംഗത്തെത്തി. അദ്ദേഹത്തിന്റെ പോസ്റ്റ് പങ്കുവെച്ചാണ് താരം നന്ദി കുറിച്ചത്. 

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ഫോറന്‍സിക്. ചിത്രത്തില്‍ ഫോറന്‍സിക് വിദഗ്ധനായാണ് ടൊവിനോ എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ്  മറ്റു താരങ്ങള്‍. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ജെയ്ക്‌സ് ബിജോയ് സംഗീതം. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com