മണാലി ദിനങ്ങൾ ആഘോഷമാക്കി ജയറാമും പാർവതിയും; കാളിദാസിന്റെ ഫോട്ടോ​ഗ്രഫി ഏറ്റെടുത്ത് ആരാധകർ 

കെജെ ഫോട്ടോഗ്രഫി എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്
മണാലി ദിനങ്ങൾ ആഘോഷമാക്കി ജയറാമും പാർവതിയും; കാളിദാസിന്റെ ഫോട്ടോ​ഗ്രഫി ഏറ്റെടുത്ത് ആരാധകർ 

കുടുംബവുമൊത്തുള്ള ഇടവേളകൾക്കും യാത്രകൾക്കും കൃത്യമായി സമയം കണ്ടെത്തുന്ന നടനാണ് ജയറാം. ഇപ്പോഴിതാ താരവും കുടുംബവും ചേർന്ന് ഹിമാചല്‍ പ്രദേശിലെ സോലാങ് വാലി, മണാലി എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

കാളിദാസ് ജയറാം പകർത്തിയ മനോഹരചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്.  കെജെ ഫോട്ടോഗ്രഫി എന്ന ഹാഷ്ടാഗോടെയാണ് ജയറാമും പാർവതിയും മകൾ മാളവികയുമൊക്കെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സിനിമാതാരങ്ങളടക്കം നിരവധിപ്പേർ ചിത്രങ്ങൾക്ക് കമന്റുകൾ കുറിച്ച് എത്തിക്കഴിഞ്ഞു. ചിലർ കാളിദാസിന്റെ ക്യാമറാ സ്കിൽസിനെ പുകഴ്ത്തുമ്പോൾ മറ്റുചിലർ ജയറാമിന്റെയും പാർവതിയുടെയും മാതൃകാദാമ്പത്യത്തെ അഭിനന്ദിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com