ഷൂട്ടിങ് ഇടവേളയില്‍ നടന്ന 'അടി'; ഇതാണ് ഫോറന്‍സിക്കിലെ യഥാര്‍ത്ഥ സൈക്കോ: വിഡിയോ

ടൊവിനോയുടെ ഒരു വിഡിയോ ആണ് താരം ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്
ഷൂട്ടിങ് ഇടവേളയില്‍ നടന്ന 'അടി'; ഇതാണ് ഫോറന്‍സിക്കിലെ യഥാര്‍ത്ഥ സൈക്കോ: വിഡിയോ

ടൊവിനോ തോമസ് നായകനായി എത്തിയ ക്രൈം ത്രില്ലര്‍ ഫോറന്‍സിക് മികച്ച അഭിപ്രായം നേടി തീയെറ്ററില്‍ മുന്നേറുകയാണ്. സൈക്കോ കൊലപാതകിക്കുവേണ്ടിയുള്ള അന്വേഷണമാണ് ചിത്രത്തില്‍ നടക്കുന്നത്. ഇപ്പോള്‍ ഫോറന്‍സിക്കിന്റെ സെറ്റിലെ യഥാര്‍ത്ഥ സൈക്കോ ആരെന്ന് കാണിച്ചു തരികയാണ് ചിത്രത്തില്‍ അഭിനയിച്ച ധനേഷ് ആനന്ദ്. ടൊവിനോയുടെ ഒരു വിഡിയോ ആണ് താരം ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

ഷൂട്ടിങ് ഇടവേളയില്‍ എടുത്തതാണ് വിഡിയോ. ദേഷ്യത്തോടെ വരുന്ന ടൊവിനോ ദൂരെ മാറിനില്‍ക്കുന്ന ഒരാളെ തെര്‍മോകോളുകൊണ്ട് അടിക്കുകയാണ്. ഒറ്റ അടിയില്‍ ആള് ബോധം കെട്ടുതാഴെ. ഇതുകണ്ട് ചിരിക്കുന്ന ടൊവിനോയേയും കാണാം. ' ഫോറന്‍സിക്ക് സെറ്റിലെ യഥാര്‍ത്ഥ സൈക്കോ ടൊവിനോ ചേട്ടന്‍.. തലക്ക് മാരക പരിക്കുകള്‍ ഏറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആശുപത്രിയില്‍...' എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  എന്തായാലും രസകരമായ വിഡിയോ ശ്രദ്ധ നേടുകയാണ്. 

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ഫോറന്‍സിക്. ചിത്രത്തില്‍ ഫോറന്‍സിക് വിദഗ്ധനായാണ് ടൊവിനോ എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ്  മറ്റു താരങ്ങള്‍. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ജെയ്ക്‌സ് ബിജോയ് സംഗീതം. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com