തലകുത്തി നിന്ന് രാകുല്‍ പ്രീത്തിന്റെ അഭ്യാസം; ആരും ഇത് അനുകരിക്കരുത്! വിഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2020 11:04 AM |
Last Updated: 05th March 2020 11:04 AM | A+A A- |

ഫിറ്റ്‌നസ്സിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ജിമ്മില്‍ പോകുന്നതും വ്യായാമം മുടക്കാതിരിക്കുന്നതും ആരോഗ്യകരമായ ഭക്ഷണരീതിയുമൊക്കെ പിന്തുടര്‍ന്നാണ് ഇവര്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത്. ഇത്തരത്തില്‍ കൃത്യമായി ആരോഗ്യശീലങ്ങള്‍ തുടര്‍ന്നുപോരുന്ന താരങ്ങളില്‍ ഒരാളാണ് നടി രാകുല്‍ പ്രീത് സിങ്.
രാകുല്‍ പ്രീത്തിന്റെ കായികക്ഷമത കൂടി കാട്ടിത്തരുന്നതാണ് താരം പങ്കുവച്ച പുതിയ വിഡിയോ. വളരെ ദിര്‍ബ്ബലമായ, നേര്‍ത്ത കഴുത്തകളുണ്ടായിരുന്ന തന്നില്‍ നിന്ന് ഒരു ഹെഡ്‌സ്റ്റാന്‍ഡിലേക്ക് (തലകീഴായി നില്‍ക്കുക) എത്തിയതിലുള്ള അഭിമാനമായിരുന്നു താരത്തിന്റെ വാക്കുകളില്‍.
സ്വന്തം പേടികളെ മറികടന്ന് മുന്നേറുന്നതിലൂടെ കൈവരിക്കുന്ന നേട്ടം വിലപതിക്കാനാവാത്തതാണെന്നും വിഡിയോയ്‌ക്കൊപ്പം താരം കുറിച്ചു. എന്നാല്‍ ഈ അഭ്യാസം മറ്റാരുടെയും സഹായം ഇല്ലാതെ പരീക്ഷിക്കരുതെന്ന് താരം ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.