'നാലാം ക്ലാസ് മുതലുള്ള സൗഹൃദം, വാശിയോടെ ജീവിതത്തെ കാണുന്ന രത്നം'; ബാല്യകാല സുഹൃത്തിനെ ചേർത്തുപിടിച്ച് സുപ്രിയ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2020 01:55 PM |
Last Updated: 06th March 2020 01:55 PM | A+A A- |
സോഷ്യൽ മീഡിയയില്‍ ഏറെ സജീവമാണ് നടൻ പ്രഥ്വിരാജിന്റെ ഭാര്യ സുപ്രിയ. പൃഥ്വിയുടെ സിനിമാ വാർത്തകളും, ഒന്നിച്ചുള്ള യാത്രകളും, മകൾ അല്ലിയുടെ വിശേഷങ്ങളുമൊക്കെയാണ് സാധാരണ സുപ്രിയ ആരാധകരുമായി പങ്കുവയ്ക്കാറ്. എന്നാൽ ഇക്കുറി തന്റെ ബാല്യകാല സുഹൃത്തിനെക്കുറിച്ചാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിനിടെ കണ്ട ബാല്യകാലസുഹൃത്ത് ശശികലയ്ക്കൊപ്പമുള്ള ചിത്രവും ഇരുവർക്കുമിടിയിലെ സൗഹൃദവുമാണ് പോസ്റ്റിന്റെ ഉള്ളടക്കം.
ജീവിതത്തെ വാശിയോടെ നോക്കിക്കാണുന്ന രത്നങ്ങളിൽ ഒന്നാണ് ശശികലയെന്നാണ് സുപ്രിയയുടെ വാക്കുകൾ. സ്വന്തം സ്വപ്നങ്ങൾക്ക് ചിറകുനൽകണമെന്ന് വിശ്വസിക്കുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് തൻരെ സുഹൃത്തെന്നും സുപ്രിയ കുറിച്ചു. നാലാം ക്ലാസ് മുതൽ അവളുടെ സുഹൃത്തായി തുടരുന്നതിൽ അഭിമാനിക്കുന്നു. വുമൻസ് ഡേ വീക്ക് എന്ന ഹാഷ്ടാഗോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
സ്‌കൂളില്‍ നിന്ന് തരുന്ന തുന്നല്‍പണികള്‍ പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചിരുന്നത് ശശികലയാണെന്ന് പറഞ്ഞ് സ്കൂൾ ഓർമ്മകളിലേക്ക് മടങ്ങാനും സുപ്രിയ മറന്നില്ല.