ബ്ലാക്ക് ആൻഡ് വൈറ്റിൽ ഹോട്ടായി സാനിയ; വൈ‌റലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

അങ്കിത നെവ്രേകർ ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്
ബ്ലാക്ക് ആൻഡ് വൈറ്റിൽ ഹോട്ടായി സാനിയ; വൈ‌റലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

ഭിനയം പോലെതന്നെ മോഡലിങ്ങിലും ശ്രദ്ധേയയാണ് പ്രിയ താരം സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഏറെ വൈറലാകാറുണ്ട്. വിമർശിച്ചും പ്രശംസിച്ചും സാനിയയുടെ ഓരോ ചുവടുവയ്പ്പും കൃത്യതയോടെ വീക്ഷിക്കുന്നവരാണ് സമൂഹമാധ്യമങ്ങളിലെ താരത്തിന്റെ ആരാധകർ. ഇപ്പോഴിതാ തന്റെ പുത്തൽ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം പുറത്തുവിട്ടിരിക്കുന്നത്. 

മുംബൈയിൽ നടന്ന ഫോട്ടോഷൂട്ടിൽ ഹോട്ട് ലുക്കിലാണ് നടി എത്തുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലുള്ള ആറ്റിറ്റ്യൂഡ് ചിത്രങ്ങൾക്ക് അഭിനന്ദനപ്രവാഹമാണ് താരത്തെ തേടിയെത്തുന്നത്. അങ്കിത നെവ്രേകർ ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ലൈറ്റിങ്ങിന് പ്രാധാന്യം നൽകി വിശദാംശങ്ങൾ ഏറെ ശ്രദ്ധിച്ചാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അതുതന്നെയാണ് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സീരീസിന്റെ പ്രധാന ആകർഷണവും. 

നൃത്ത റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയാണ് സാനിയ ആദ്യം ശ്രദ്ധേയയായത്. പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പ്രേതം 2, ലൂസിഫർ എന്നീ ചിത്രങ്ങളിലും നടി ശ്രദ്ധേയ വേഷങ്ങളിലെത്തി. അവാർഡ് നിശകളിലും സ്റ്റേജ് പ്രോ​ഗ്രാമുകളിലും ​ഗ്ലാമറസ് ലുക്കിൽ എത്തുന്ന താരം ഫാഷൻ പ്രേമികൾ മാതൃകയാക്കുന്ന സെലിബ്രിറ്റികളിൽ ഒരാളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com