‘മത്തായിച്ചന് ജന്മദിന ആശംസകൾ'; ഇന്നസെന്റിന്റെ പിറന്നാൾ കെങ്കേമമാക്കി ലാലും കൂട്ടരും, വിഡിയോ 

ചിത്രീകരണം പുരോ​ഗമിക്കുന്ന 'സുനാമി' സിനിമയുടെ സെറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം
‘മത്തായിച്ചന് ജന്മദിന ആശംസകൾ'; ഇന്നസെന്റിന്റെ പിറന്നാൾ കെങ്കേമമാക്കി ലാലും കൂട്ടരും, വിഡിയോ 

ലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റിന്റെ പിറന്നാൾ ആഘോഷിച്ച് ലാലും സംഘവും. ചിത്രീകരണം പുരോ​ഗമിക്കുന്ന 'സുനാമി' സിനിമയുടെ സെറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. ‘മത്തായിച്ചന് ജന്മദിന ആശംസകൾ' എന്നെഴുതിയ ഫ്ലക്സ് റാംജിറാവു സ്പീക്കിങിലെ ഇന്നസെന്റിന്റെ സൂപ്പർഹിറ്റ് കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു. 

കേക്ക് മുറിച്ചതിന് ശേഷം റാംജിറാവു ചിത്രീകരണ വേളയിൽ നടന്ന രസകരമായ സംഭവവും ഇന്നസെന്റ് പങ്കുവച്ചു- അന്ന് ചെറിയ വേഷങ്ങളിൽ അഭിനയിച്ചു നടക്കുമ്പോഴാണ് സിദ്ദിഖും ലാലും റാംജിറാവു സ്പീക്കിങുമായി വരുന്നത്. അങ്ങനെ അഭിനയിക്കാൻ ചെന്നു. ഓരോ ഷോട്ട് എടുത്തുകഴിയുമ്പോഴും ഞാൻ ഇവരുടെ നേരെ നോക്കും, രണ്ടുപേരും താടിയില്‍ ചൊറിഞ്ഞ് എന്തൊക്കെയോ പറയുന്നു. അന്ന് ഞാൻ ഉറപ്പിച്ചു, ഇത് പൊളിയാനുള്ളതാണ്. പക്ഷേ ഷൂട്ട് അഞ്ച് ദിവസം പിന്നിട്ടപ്പോൾ എനിക്ക് മനസ്സിലായി, ഇവർക്കു പണി അറിയാം. പിന്നീട്, ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് കണ്ടപ്പോൾ ഇവരോട് പറഞ്ഞു, ഈ സിനിമയുടെ അൻപതാം ദിവസം നമുക്ക് കാണാം. പക്ഷേ ഞങ്ങൾ കണ്ടത് സിനിമയുടെ നൂറാം ദിവസമായിരുന്നു, ഇന്നസെന്റ് പറഞ്ഞു.‍

ലാലിന്റെ തിരക്കഥയിൽ മകൻ ജീൻ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി. ഗോഡ് ഫാദര്‍ ഷൂട്ടിങ്ങിനിടയിൽ ഇന്നെസന്റ് പറഞ്ഞ ഒരു കൊച്ചു സംഭവത്തിനെ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമയുടെ തിരക്കഥ. പാണ്ട ഡാഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ലാലിന്റെ മകൾ മോണിക്കയുടെ ഭർത്താവ് അലന്‍ ആന്റണിയാണ് ചിത്രം നിർമ്മിക്കുന്നത്. ബാലു വർഗീസ്‌ നായകനായി എത്തുന്ന ചിത്രത്തിൽ  ഇന്നസെന്റ് ,മുകേഷ് , അജു വർഗീസ് , സുരേഷ്‌ കൃഷ്ണ എന്നിവർ മറ്റ്‌  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com