'സിനിമ എടുത്തവര്‍ക്കും അഭിനയിച്ചവര്‍ക്കും ഇനി സുഖമാണ്'; ട്രാന്‍സിനെതിരേ ശാപവാക്കുകളുമായി പാസ്റ്റര്‍; വിഡിയോ

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും മോശം കാലം വരും എന്നാണ് പാസ്റ്റര്‍ കെ എ എബ്രഹാമിന്റെ ശാപവാക്കുകള്‍
'സിനിമ എടുത്തവര്‍ക്കും അഭിനയിച്ചവര്‍ക്കും ഇനി സുഖമാണ്'; ട്രാന്‍സിനെതിരേ ശാപവാക്കുകളുമായി പാസ്റ്റര്‍; വിഡിയോ


ഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സിനെതിരേ വിമര്‍ശനവുമായി പാസ്റ്റര്‍ രംഗത്ത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും മോശം കാലം വരും എന്നാണ് പാസ്റ്റര്‍ കെ എ എബ്രഹാമിന്റെ ശാപവാക്കുകള്‍. സിനിമയെടുക്കാന്‍ വിഷയം ഇല്ലാത്തതുകൊണ്ടാണ് പാസ്റ്റര്‍മാരെയാണ് ഇപ്പോള്‍ വിഷയമാക്കുന്നതെന്നും ആവശ്യം പോലെ ഞങ്ങളെക്കുറിച്ച് സിനിമ പിടിച്ച് നല്ലപോലെ കഴിച്ചോളാനുമാണ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. 

''ജുറാസിക് പാര്‍ക്ക് എന്ന സിനിമയെടുത്തിരുന്നു. ജീവനോടില്ലാത്ത ദിനോസറിനെ കൊണ്ട് കാശ് കുറേ ഉണ്ടാക്കി. ഇപ്പോ സിനിമ പിടിക്കാന്‍ വിഷയം ഒന്നുമില്ലാഞ്ഞിട്ട് പാസ്‌റ്റേഴ്‌സാണ് വിഷയം. നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് നല്ലപോലെ ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. ഇതിനകത്ത് ഇതുപോലെ വിടുതലുണ്ടെന്ന് അറിയത്തില്ല. ഇതോടുകൂടി അതൊങ്ങ് മാറും. 

കസാന്ത് സാക്കിസ് എന്ന ഞരമ്പുരോഗി  യേശുക്രിസ്തുവിന്റെ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ജീസസ് െ്രെകസ്റ്റ് എന്ന നോവലെഴുതി യേശുവിന് എന്ത് ചുക്ക് ആണ് പറ്റിയത്. യേശുവിനൊന്നും പറ്റിയില്ലെങ്കില്‍ ഇതുകൊണ്ട് നമുക്കും ഒന്നും പറ്റില്ല. സിനിമ എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും ഇനി സുഖമാണ്. കോടിക്കണക്കിന് ജനങ്ങളാണ് പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും. ഈ സിനിമക്ക് മേല്‍ ദൈവ പ്രവര്‍ത്തി വെളിപ്പെടുന്നതോടെ കാര്യങ്ങള്‍ മനസിലാക്കും' പാസ്റ്റര്‍ കെ എ എബ്രഹാം വീഡിയോയില്‍ പറയുന്നു. 

വിഡിയോയെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചാണ് ട്രാന്‍സ് പറയുന്നത്. ചിത്രം റിലീസായപ്പോള്‍ തന്നെ ഇതിനെതിരേ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com