അനിയത്തിയെ പരിചയപ്പെടുത്തി സംയുക്ത വർമ്മ; സംഗമിത്ര സിനിമയിലേക്കോ? 

ഇതാദ്യമായാണ് താരം തന്‍റെ സഹോദരിയുടെ ചിത്രം പങ്കുവയ്ക്കുന്നത്
അനിയത്തിയെ പരിചയപ്പെടുത്തി സംയുക്ത വർമ്മ; സംഗമിത്ര സിനിമയിലേക്കോ? 

നിതാ ദിനത്തിൽ സ്ത്രീത്വത്തെ ആഘോഷമാക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമായി നിരവധി സിനിമാ താരങ്ങൾ സോഷ്യൽമീഡിയയിൽ എത്തിയിട്ടുണ്ട്. അതിനിടെ തന്‍റെ സഹോദരി സംഗമിത്രയെ ഇൻസ്റ്റയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി സംയുക്ത വർ‍മ്മ. അനിയത്തിയുടെ പിറന്നാൾ ദിനം കൂടിയായതിനാലാണ് താരം ഇത്തരത്തിലൊരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

"സ്ത്രീകളുടെ ഊർജ്ജം ഏറെ ശക്തിമത്താണ്, നിഗൂഢമാണ്. അത് ഓരോ കാര്യങ്ങളേയും ആകർഷിക്കും, ബലപ്രയോഗത്താലല്ലാതെ, നിങ്ങളുടെ ശക്തി നല്ലതിനായി ഉപയോഗിക്കൂ, ഹാപ്പി ബെർത്ത് ഡേ മാളൂ, സംഗമിത്ര വർമ്മ" എന്നാണ് സംയുക്തയുടെ വാക്കുകൾ. ഇതാദ്യമായാണ് താരം തന്‍റെ സഹോദരിയുടെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com