'കല്യാണം കഴിഞ്ഞ് മൂന്ന് മാസം വല്ലാതെ ബുദ്ധിമുട്ടി, അന്നൊക്കെ ഞാന്‍ പൃഥ്വിയോട് വഴക്കടിച്ചിരുന്നു' തുറന്നു പറഞ്ഞ് സുപ്രിയ

വിവാഹശേഷം ജോലി തുടരുന്നതിലുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് തുറന്നു പറയുകയാണ് സുപ്രിയ
'കല്യാണം കഴിഞ്ഞ് മൂന്ന് മാസം വല്ലാതെ ബുദ്ധിമുട്ടി, അന്നൊക്കെ ഞാന്‍ പൃഥ്വിയോട് വഴക്കടിച്ചിരുന്നു' തുറന്നു പറഞ്ഞ് സുപ്രിയ

ലയാള സിനിമലോകത്ത് ഏറെ ആരാധകരുള്ള കപ്പിളാണ് പൃഥ്വിരാജും സുപ്രിയയും. ബിബിസിയില്‍ ജേണലിസ്റ്റായിരുന്ന സുപ്രിയ വിവാഹശേഷം ജോലി അവസാനിപ്പിക്കുകയായിരുന്നു. മുംബൈയിലേക്കും കൊച്ചിയിലേക്കുമുള്ള ഓട്ടമാണ് ജോലി നിര്‍ത്താന്‍ കാരണമായത്. വിവാഹശേഷം ജോലി തുടരുന്നതിലുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് തുറന്നു പറയുകയാണ് സുപ്രിയ. 

മുംബൈയില്‍ നിന്ന് എല്ലാ ആഴ്ചയും ലീവെടുത്ത് താന്‍ വരുമായിരുന്നെന്നും ആ സമയത്ത് പൃഥ്വിയോട് വഴക്കടിച്ചിരുന്നു എന്നുമാണ് താരപത്‌നി പറയുന്നത്. 'കല്യാണം കഴിഞ്ഞ് ഞാന്‍ ജോലിയിലേക്ക് തിരിച്ചു പോയിരുന്നു. ആ സമയത്ത് ഹിന്ദി സിനിമ ചെയ്യുന്ന സമയമായിരുന്നതു കൊണ്ട് പൃഥ്വിയും മുംബൈയില്‍ ഉണ്ടായിരുന്നു. ആ സിനിമയ്ക്കു ശേഷം വീണ്ടും മലയാളത്തില്‍ തിരക്കായപ്പോള്‍ പൃഥ്വി കേരളത്തിലും !ഞാന്‍ മുംബൈയിലുമായി. എല്ലാ വെള്ളിയാഴ്ചയും ഞാന്‍ കേരളത്തിലേക്ക് വരും, തിങ്കളാഴ്ച രാവിലെ വീണ്ടും മുംബൈയിലേക്ക്. രണ്ടുമൂന്ന് മാസം ഇതേ രീതിയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി. അന്നൊക്കെ ഞാന്‍ പൃഥ്വിയോട് വഴക്കടിച്ചിരുന്നു. എല്ലാ ആഴ്ചയും ഞാന്‍ ലീവെടുത്ത് വരും, പൃഥ്വിക്ക് ഒന്നു മുംബൈയിലേക്ക് വന്നൂടെ എന്നു ചോദിക്കും. പക്ഷേ, ഒരു ഹീറോ ലീവെടുത്താല്‍ ഒരു പ്രൊഡ്യൂസര്‍ക്ക് എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തിയപ്പോള്‍ ഞാന്‍ കുടുംബം തന്നെ തിരഞ്ഞെടുത്തു' മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയ പറഞ്ഞു. 

ജേണലിസം കരിയര്‍ വിട്ടെങ്കിലും ഇപ്പോള്‍ മലയാള സിനിമയിലെ പ്രധാന നിര്‍മാതാക്കളില്‍ ഒരാളാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിയന്ത്രിക്കുന്നത് സുപ്രിയയാണ്. കഴിഞ്ഞ വര്‍ഷം '9', 'െ്രെഡവിംഗ് ലൈസന്‍സ്' എന്നീ ചിത്രങ്ങള്‍ സുപ്രിയയാണ് നിര്‍മിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com