ഗ്ലാമര്‍ ചിത്രങ്ങളില്‍ ദീപിക; കടല്‍തീരത്ത് തിളങ്ങി താരസുന്ദരി, ഫോട്ടോഷൂട്ട് വൈറല്‍ 

ഗ്ലാമര്‍ ചിത്രങ്ങളില്‍ ദീപിക; കടല്‍തീരത്ത് തിളങ്ങി താരസുന്ദരി, ഫോട്ടോഷൂട്ട് വൈറല്‍ 

പേസ്റ്റല്‍ നിറങ്ങള്‍ ചേര്‍ന്ന വേഷത്തിലും സ്വിം സ്യൂട്ടിലുമാണ് താരത്തെ ചിത്രങ്ങളില്‍ കാണാനാകുക

ടി ദീപിക പദുക്കോണിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇന്റര്‍നെറ്റ് കീഴടക്കിയിരിക്കുന്നത്. കടല്‍തീരത്തുനിന്ന് പകര്‍ത്തിയ ചിത്രങ്ങളില്‍ മത്സകന്യകയെപ്പോലെ മനം കവരുകയാണ് താരറാണി. വ്യത്യസ്ത പേസ്റ്റല്‍ നിറങ്ങള്‍ ചേര്‍ന്ന വേഷത്തിലും സ്വിം സ്യൂട്ടിലുമാണ് താരത്തെ ചിത്രങ്ങളില്‍ കാണാനാകുക. 

ഒരു പ്രമുഖ ലൈഫ്‌സ്റ്റൈല്‍ മാസികയ്ക്കായി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവച്ചത്. പേസ്റ്റല്‍ നിറത്തിലേ വേഷത്തില്‍ കടല്‍തീരത്ത് നില്‍ക്കുമ്പോള്‍ താരത്തെ ഒരു മത്സ്യകന്യകയെപ്പോലെ തോന്നിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. 

സ്വിം സ്യൂട്ട് ചിത്രങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് പങ്കുവച്ചിരിക്കുന്നത്. കളര്‍ ചിത്രമല്ലാതിരുന്നിട്ടും താരസുന്ദരിയുടെ സൗന്ദര്യത്തിന് ഒട്ടും കുറവില്ലെന്ന് ആരാധകര്‍ കുറിക്കുന്നു. ചിലരാകട്ടെ രണ്‍വീറും ഈ വേഷം പരിഗണിക്കണമെന്ന രസകരമായ കമന്റുകളും കുറിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com