'ഇത് എന്റെ ഹൃദയത്തോട് വളരെ ചേർന്നുനിൽക്കുന്ന ഒന്ന്'; നടി കനിഹ ഇനി സംവിധായികയും  

ആദ്യമായി ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നതിന്റെ വിശേഷങ്ങൾ കനിഹ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്
'ഇത് എന്റെ ഹൃദയത്തോട് വളരെ ചേർന്നുനിൽക്കുന്ന ഒന്ന്'; നടി കനിഹ ഇനി സംവിധായികയും  

ക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ്, ഹൗ ഓൾഡ് ആർ യൂ എന്നിങ്ങനെ നീളുന്ന നിരവധി ചിത്രങ്ങളിലൂടെ കനിഹ പ്രേക്ഷകശ്രദ്ധ നേടി. അഭിനയത്തിന് പിറമേ ഡബ്ബിംഗ്, ഗായിക, അവതാരക തുടങ്ങിയ നിലകളിലും തന്റെ കഴിവ് തെളിയിച്ച താരം ഇപ്പോഴിതാ സംവിധായികയുടെ കുപ്പായവും അണിയുകയാണ്.‌ ആദ്യമായി ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നതിന്റെ വിശേഷങ്ങൾ കനിഹ തന്നെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

സിനിമ ഒരു കടലാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും തിളങ്ങാനും അതിൻ ഒരുപാടി കാര്യങ്ങളുണ്ടെന്നും കനിഹ പറയുന്നു. "എന്നിലെ വിദ്യാർത്ഥിക്ക് ആദ്യമായി സംവിധാനം ശ്രമിക്കണം എന്ന് തോന്നി. എന്റെ ഹൃദയത്തോട് വളരെയധികം ചേർന്നുനിൽക്കുന്ന ഒരു പ്രമേയത്തിലുള്ള ഹൃസ്വചിത്രത്തിനായി കാത്തിരിക്കൂ" , ചിത്രങ്ങൾക്കൊപ്പം കനിഹ കുറിച്ചു. ഷോർട്ട്ഫിലിമിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണെന്നും താരം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com