'എന്നെപ്പോലെയാവരുത് എന്ന് ഷെയിന്‍ നിഗത്തോട് പറയും, താരപദവി നിലനിര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെടണം' 

അപ്രതീക്ഷിതമായാണ് താന്‍ താരമായി മാറിയത് അല്ലാതെ കഷ്ടപ്പെട്ട് സിനിമയില്‍ വന്നയാളല്ല
'എന്നെപ്പോലെയാവരുത് എന്ന് ഷെയിന്‍ നിഗത്തോട് പറയും, താരപദവി നിലനിര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെടണം' 

രു കാലത്ത് സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് ഡിസ്‌കോ രവീന്ദ്രന്‍. ഇപ്പോഴും സിനിമയില്‍ സജീവമാണെങ്കിലും തന്റെ ആദ്യ കാലത്തെ താരപദവി നിലനിര്‍ത്താന്‍ അദ്ദേഹത്തിനായില്ല. താരമായിക്കഴിഞ്ഞ്, പിന്നീട് ആ പദവി നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ അതിന് ഒരുപാട് സ്‌ട്രെയ്ന്‍ എടുക്കണം എന്നാണ് രവീന്ദ്രന്‍ പറയുന്നത്. യുവതാരം ഷെയിന്‍ നിഗത്തെ കണ്ടാല്‍ എന്നെപ്പോലെ ആവരുത് എന്നായിരിക്കും പറയുക എന്നും താരം വ്യക്തമാക്കി. ക്ലബ് എഫ് എം സ്റ്റാര്‍ ജാമില്‍ സംസാരിക്കുകയായിരുന്നു രവീന്ദ്രന്‍. 

സൂപ്പര്‍താരമായിരുന്നു എന്ന നിലയില്‍ ഷെയ്ന്‍ നിഗമിന് എന്ത് ഉപദേശം നല്‍കും എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'കൃത്യമായി കാര്യങ്ങള്‍ പഠിച്ച് സിനിമയെക്കുറിച്ച് അറിഞ്ഞ് നല്ല നടനാകാനുള്ള പരിശ്രമങ്ങള്‍ നിരന്തരം ചെയ്തു കൊണ്ടിരിക്കുക. അല്ലാതെ എന്നെപ്പോലെയാവരുത് എന്നു ഞാന്‍ പറയും.' രവീന്ദ്രന്‍ പറഞ്ഞു. 

അപ്രതീക്ഷിതമായാണ് താന്‍ താരമായി മാറിയത് അല്ലാതെ കഷ്ടപ്പെട്ട് സിനിമയില്‍ വന്നയാളല്ല. താരപദവി നിലനിര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെടണമെന്നും രവീന്ദ്രന്‍ പറയുന്നു. 'താരമായിക്കഴിഞ്ഞ്, പിന്നീട് ആ പദവി നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ അതിന് ഒരുപാട് സ്‌ട്രെയ്ന്‍ എടുക്കണം. നടനായി പിന്നീടും തുടര്‍ന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ വെള്ളിത്തിരയില്‍ നിന്നും എന്നേ മാഞ്ഞു പോവുമായിരുന്നു. ഓവര്‍ നൈറ്റ് സ്റ്റാര്‍ ആയ ആളാണ് ഞാന്‍. ഉഴപ്പിന്‍ ആറ്റിറ്റിയൂഡ് ആയിരുന്നു അന്നൊക്കെ. ഒറ്റയടിക്ക് സൂപ്പര്‍താരമാവുകയായിരുന്നു. ഒരു തലൈരാഗം എന്ന ഒറ്റച്ചിത്രത്തിലൂടെയാണത്. 40 അടി ഉയരത്തിലുള്ള കട്ടൗട്ടിലാണ് ഞാനും കമലഹാസനും ഒരുമിച്ചുള്ള ചിത്രം നാട്ടില്‍ ഹിറ്റായത്. അല്ലാതെ കഷ്ടപ്പെട്ട് സിനിമയില്‍ വന്നയാളേ അല്ല.' രവീന്ദ്രന്‍ പറഞ്ഞു. 

തന്റെ മകനും സിനിമയില്‍ അരങ്ങേറ്റം കുറിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംവിധായകന്‍ ആഷിക് അബുവിന്റെ സംവിധായക സഹായിയാണ് മകന്‍ ഫാബിന്‍. ഇടുക്കി ഗോള്‍ഡ് മുതലാണ് സിനിമയിലേക്ക് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com