സം​ഗീതനിശയിൽ വസ്ത്രമുരിഞ്ഞ് ​ഗ്രാമി ജേതാവ്; പ്രതിഷേധം ബോഡി ഷെയ്മിങ്ങിനെതിരെ, വിഡിയോ 

മിയാമിയിൽ നടന്ന സം​ഗീതനിശയ്ക്കിടയിൽ വസ്ത്രമുരിഞ്ഞാണ് പതിനെട്ടുകാരിയായ ബില്ലി തന്റെ പ്രതിഷേധം അറിയിച്ചത്
സം​ഗീതനിശയിൽ വസ്ത്രമുരിഞ്ഞ് ​ഗ്രാമി ജേതാവ്; പ്രതിഷേധം ബോഡി ഷെയ്മിങ്ങിനെതിരെ, വിഡിയോ 

ബോഡി ഷെയ്മിങ്ങിനെ ശക്തമായി വിമർശിച്ച് ഗ്രാമി ജേതാവ് ബില്ലി എലിഷ്. കഴിഞ്ഞ ദിവസം മിയാമിയിൽ നടന്ന സം​ഗീതനിശയ്ക്കിടയിൽ വസ്ത്രമുരിഞ്ഞാണ് പതിനെട്ടുകാരിയായ ബില്ലി തന്റെ പ്രതിഷേധം അറിയിച്ചത്. 

"എനിക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ചാൽ ഞാൻ സ്ത്രീയല്ലാതാകും. എന്റെ ശരീരം കാണാത്തവർ എന്നെയും എന്റെ ശരീരത്തെയും വിമർശിക്കുന്നത് എന്തിനാണ്. ആളുകളെ അവരുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ അനുമാനിക്കുന്നു. എന്റെ ശരീരം നിങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടോ? നിങ്ങൾ എന്നെക്കുറിച്ചു പറയുന്ന അഭിപ്രായത്തിന്റെ ഉത്തരവാദിത്തം എനിക്കില്ല. നിങ്ങൾക്ക് എന്നെക്കുറിച്ചുള്ള അറിവല്ല എന്റെ മൂല്യം നിശ്ചയിക്കുന്നത്", വസ്ത്രമുരിഞ്ഞുകൊണ്ട് ബില്ലി പറഞ്ഞു. 

വളരെ അയഞ്ഞതും വലുതുമായ വസ്ത്രങ്ങള്‍ ധരിച്ച് പൊതു ഇടങ്ങളിൽ എത്തുന്നതാണ് ബില്ലിയുടെ പതിവ്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഓരോന്നായി ഉരിഞ്ഞുമാറ്റിയ ബില്ലി അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് നില്‍ക്കുന്നതാണ് കാണാന്‍ കഴിയുക. തന്റെ ശരീരം കാണാതെ എന്തിനാണ് പലരും തന്നെക്കുറിച്ച് വിധിയെഴുതുന്നതെന്ന് ബില്ലി ചോദിച്ചു. ആളുകളെ അവരുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ അനുമാനിക്കുന്നവർക്ക് ഗായിക ശക്തമായി എതിർത്തു. 

ഈ വർഷത്തെ ഗ്രാമി വേദിയിൽ അഞ്ചു പുരസ്കാരങ്ങൾ നേടിയാണ് ബില്ലി എലിഷ് തിളങ്ങിയത്. റെക്കോര്‍ഡ് ഓഫ് ദി ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ആല്‍ബം, സോങ് ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു ബില്ലിയുടെ പുരസ്കാര നേട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com