നാടിനെ രക്ഷിച്ച സൂപ്പർ ഹീറോ, ഡോ. ശംഭു: അജു വർഗീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2020 10:40 AM  |  

Last Updated: 12th March 2020 10:40 AM  |   A+A-   |  

Aju

 

കൊറോണയുടെ വ്യാപനത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കൃത്യ സമയത്ത്‌ ഇടപെടൽ നടത്തിയത് റാന്നി ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടർ ശംഭുവാണ്. വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ആണ് ഡോക്ടർ എന്നാണ് സോഷ്യൽ മീഡിയ കുറിപ്പുകളിൽ നിറയുന്നത്. ആര്യൻ എന്നൊരാൾ എഴുതിയ കുറിപ്പ് പകർത്തി നടൻ അജു വർ​ഗ്​ഗീസും തന്റെ അഭിപ്രായം പങ്കുവച്ചു. 

ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്നവർ പനിയെത്തുടർന്ന് എത്തിയത് ഡോക്ടർ ശംഭുവിന്റെ അടുത്താണ്. കൃത്യമായി കേസ്‌ പഠിച്ച് പിന്നീടുള്ള നടപടികൾക്ക് ചുക്കാൻ പിടിച്ചില്ലായിരുന്നെങ്കിൽ നാട് അതി ഭീകര അവസ്ഥയിലേക്ക്‌ പോയേനേ എന്നാണ് കുറിപ്പിന്റെ ഉള്ളടക്കം. 

അജു ഫേസ്ബുക്കിൽ ഷെയർ ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം

ഈ പത്തനംതിട്ട - ഇറ്റലി കൊറോണ കേസിൽ കൃത്യ സമയത്ത്‌ ഇടപെട്ട കാരണം വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്‌. ആ സൂപ്പർ ഹീറോ ആണ്‌ റാന്നി ഗവൺമന്റ്‌ ആശുപത്രിയിലേ ഡോക്ടർ ശംഭൂ. ഈ മൂന്ന് ഇറ്റലിക്കാരുടെ വീടിന്റെ തൊട്ടടുത്ത്‌ താമസ്സികുന്ന പനി വന്ന 2 അയൽവാസികൾ അത്‌ കാണിക്കാൻ ചെന്നപ്പോൾ കൃത്യമായി കേസ്‌ പഠിച്ച്‌, അപഗ്രഥിച്ച്‌ മനസ്സിലക്കി ഉടൻ തന്നെ ആ ഇറ്റലിക്കാരെ (ആംബുലൻസിൽ കയറാൻ സമ്മതിച്ചില്ലത്രേ) അവരുടെ കാറിലാണേൽ അവരുടെ കാറിൽ