'പപ്പൂ, നമ്മുടെ രണ്ട് ചുന്ദരിക്കുട്ടികളുടേയും പിറന്നാളാണ്, നിനക്കവരെ മിസ് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം'

മകളുടെ പിറന്നാളിന് ജിജി സന്തോഷ് ജോഗിക്ക് എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്
'പപ്പൂ, നമ്മുടെ രണ്ട് ചുന്ദരിക്കുട്ടികളുടേയും പിറന്നാളാണ്, നിനക്കവരെ മിസ് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം'

വില്ലനായും സഹതാരമായും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് സന്തോഷ് ജോഗി ലോകത്തോട് വിട പറയുന്നത്. നടന്‍ എന്നതിനപ്പുറം സന്തോഷം ജോഗിയെ മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് അദ്ദേഹത്തിന്റെ ഭാര്യ ജിജിയുടെ വാക്കുകളിലൂടെയാണ്. സോഷ്യല്‍ മീഡിയയിലൂടെയും പുസ്തകത്തിലൂടെയുമെല്ലാം തന്റെ പപ്പുവിനേക്കുറിച്ചും ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ചും ജിജി എഴുതി. ഇപ്പോള്‍ മകളുടെ പിറന്നാളിന് ജിജി സന്തോഷ് ജോഗിക്ക് എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഇരുവരുടേയും മക്കളായ അമ്മുവും കപിലയുടേയും ജന്മദിനമായിരുന്നു മാര്‍ച്ച് 11 ന്. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ ഒരേ ദിവസമാണ് ഇവരുടെ ജന്മദിനം. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 

ജിജിയുടെ കുറിപ്പ് വായിക്കാം

പപ്പൂ.... നമ്മുടെ രണ്ട് ചുന്ദരിക്കുട്ടികളുടേയും പിറന്നാളാണിന്ന്... രണ്ടു വര്‍ഷത്തിന്റെ കൃത്യമായ ഇടവേളയില്‍ 2006 മാര്‍ച്ച് 11 നും 2008 മാര്‍ച്ച് 11 നുമായി നമ്മുടെ ഉയിരിലേക്ക് പിറന്നുവീണ കുഞ്ഞിപ്പെണ്ണുങ്ങള്‍, ഇന്നിപ്പോഴിങ്ങനെ പതിനാലുകാരിയും പന്ത്രണ്ടുകാരിയുമായി ,നമ്മളേക്കാള്‍ വലിയവരായി നില്‍ക്കുന്നു...! നീ ഒപ്പമില്ലാത്ത പത്തു വര്‍ഷങ്ങള്‍ ... നീയവശേഷിപ്പിച്ച ശൂന്യത... നീയുണ്ടായിരുന്നെങ്കിലെന്ന കാല്പനികത..... എല്ലാറ്റിനുമിടയില്‍ അവര്‍ വളരുന്നു... മിടുക്കിക്കുട്ടികളാണ് പപ്പൂ... സത്യമായും എനിക്കറിയാം, you are missing them.... നിന്റെയും ചേര്‍ത്ത് രണ്ടാളുടേയും തിരുനെറ്റിയില്‍ കൊടുത്തിട്ടുണ്ട് നിറയെ ഉമ്മകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com