ഒന്നല്ല, രണ്ട് കേക്ക് മുറിച്ച് ആഘോഷം; ശ്രേയ ഘോഷാലിന് പിറന്നാൾ മധുരം 

ശ്രേയയുടെ 36-ാം ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
ഒന്നല്ല, രണ്ട് കേക്ക് മുറിച്ച് ആഘോഷം; ശ്രേയ ഘോഷാലിന് പിറന്നാൾ മധുരം 

ബോളിവുഡിലും പ്രാദേശിക ഭാഷാ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍. 2003ല്‍ ദേവദാസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമ സം​ഗീതത്തിൽ അരങ്ങേറ്റം കുറിച്ച ശ്ര‌േയ ബോളിവു‍ഡിൽ 18 വർഷം പൂർത്തിയാക്കുകയുമാണ്. ഇപ്പോഴിതാ ശ്രേയയുടെ 36-ാം ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

പൂക്കളും റാസ്‌ബെറി പഴങ്ങളും കൊണ്ട് അലങ്കരിച്ച വാനില കേക്കും ചോക്ലേറ്റ്-ആല്‍മണ്ട് ഫ്‌ളേവറിലെ കേക്കും മുറിച്ചായിരുന്നു ശ്രയയുടെ പിറന്നാള്‍ ആഘോഷം. ശങ്കര്‍ മഹാദേവനും അമാല്‍ മാലിക്കുമടക്കമുള്ളവര്‍ ശ്രയയ്ക്ക് ആശംസകളുമായി എത്തി. 

അമൽ നീരദിന്റെ മമ്മൂട്ടി ചിത്രമായ ബിഗ് ബിയിൽ 'വിട പറയുകയാണോ' എന്ന ​ഗാനം ആലപിച്ചാണ് ശ്രേയ മലയാള സിനിമയിലേക്കെത്തിയത്. 2009 ൽ ബനാറസ് എന്ന ചിത്രത്തിലെ 'ചാന്തു തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ എന്ന ​ഗാനത്തിലൂടെ  മികച്ച ​ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം ആദ്യമായി നേടി. പിന്നീട് 2011 ൽ വീരപുത്രനിലെ 'കണ്ണോടു കണ്ണോരം', , രതിനിർവ്വേദത്തിലെ 'കണ്ണോരം ചിങ്കാരം', 2013ൽ ഹൗ ഓൾഡ് ആർ യു വിലെ 'വിജനതയിൽ പാതി വഴി തീരുന്നു', 2018 ൽ ആമിയിലെ 'നീർമാതളപ്പൂവിനുള്ളിൽ നീഹാരമായ് വീണ കാലം' എന്നീ ​ഗാനങ്ങൾക്കും ശ്രേയ പുരസ്കാരത്തിന് അർഹയായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com