ക്ഷേത്രത്തില്‍വെച്ച് താലികെട്ട് മാത്രം, വിവാഹ ആഘോഷങ്ങള്‍ മാറ്റിവെക്കുന്നു; ഉത്തര ഉണ്ണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2020 12:51 PM |
Last Updated: 13th March 2020 12:51 PM | A+A A- |

കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാഹ റിസപ്ഷന്‍ മാറ്റിവെക്കുകയാണെന്ന് നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി. ആഘോഷങ്ങള്‍ ഇല്ലെങ്കിലും ക്ഷേത്രത്തില്‍വെച്ച് താലികെട്ട് മാത്രം നടത്തുമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം പറഞ്ഞു. ഏപ്രില്‍ അഞ്ചിനാണ് താരത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
നിലവില്‍ ലോകത്ത് നിലനില്‍ക്കുന്ന കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷമായിരിക്കും വിവാഹ റിസപ്ഷന്‍ നടത്തുക എന്നാണ് താരം പറയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനായി നേരത്തെ വിമാന ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തവര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നതായും പറയുന്നത്. വിവാഹ റിസപ്ഷന്റെ പുതിയ തിയതി പിന്നീട് അറിയിക്കുമെന്നും ഉത്തര വ്യക്തമാക്കി. മുന്‍ നിശ്ചയിച്ച ദിവസം ക്ഷേത്രത്തില്‍ വെച്ച് പരമ്പരാഗത രീതിയില്‍ വിവാഹചടങ്ങുകള്‍ നടക്കുമെന്നും താരം പറഞ്ഞു.
ബാംഗളൂരുവില്‍ ഐടി സ്ഥാപനം നടത്തുന്ന നിതേഷ് നായരാണ് ഉത്തരയുടെ വരന്‍. ജനുവരി 14നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നടി ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.