നെല്ലിക്കയും കരിഞ്ചീരകവും പാനീയമാക്കാം, കൊറോണയ്‌ക്കെതിരെ കവിതയുമായി ബിഗ് ബി, വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2020 12:21 PM  |  

Last Updated: 13th March 2020 12:21 PM  |   A+A-   |  

amitab

 

കൊറോണയെക്കുറിച്ച് തനിക്ക് പങ്കുവയ്ക്കാനുള്ള കാര്യങ്ങള്‍ ഒരു കവിതയുടെ രൂപത്തില്‍ ആരാധകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് നടന്‍ അമിതാഭ് ബച്ചന്‍. കൊറോണ വൈറസിനെക്കുറിച്ചും ആളുകള്‍ എത്രത്തോളം പരിഭ്രാന്തിയിലാണെന്നുമാണ് വിഡിയോയില്‍ പറഞ്ഞുതുടങ്ങുന്നത്. പിന്നീട് താന്‍ എഴുതിയ കവിത ചൊല്ലുകയായിരുന്നു ബിഗ് ബി. 

വൈറസ് ബാധ തടയാനായി എന്തെല്ലാം മുന്‍കരുതല്‍ എടുക്കണമെന്നാണ് ഇതിലൂടെ താരം പറയാന്‍ ശ്രമിച്ചിരിക്കുന്നത്. കൈകള്‍ ഇടയ്ക്കിടെ കഴുകാനും സ്വയം സുരക്ഷിതരായി ഇരിക്കാനുമെല്ലാം ആളുകളോട് നിര്‍ദേശിക്കുകയാണ് ബിഗ് ബി. നെല്ലിക്കയും കരിം ജീരകവും കൊണ്ടുള്ള പാനീയങ്ങള്‍ കുടിക്കണമെന്നും ബിഗ് ബി നിര്‍ദേശിക്കുന്നുണ്ട്. 

 

ബിഗ് ബിക്ക് പുറമേ നടി പ്രിയങ്ക ചോപ്രയും കൊറോണ കാലത്ത് സുരക്ഷിതരായിരിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചിട്ടുണ്ട്. ഹെസ്തദാനം നല്‍കിയും കെട്ടിപ്പിടിച്ചുമെല്ലാം സ്‌നേഹപ്രകടനം നടത്തുന്നതിന് പകരം കൈകള്‍ കൂപ്പി നമസ്‌തേ പറയാമെന്നാണ് വിഡിയോയിലൂടെ പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.