'ആദ്യം പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍'; ചിരഞ്ജീവിയുടെ സിനിമയില്‍ നിന്ന് പിന്മാറി തൃഷ; കുറിപ്പ്

തെലുങ്ക് ചിത്രം അചാര്യയിലാണ് ചിരഞ്ജീവിയുടെ നായികയായി തൃഷ എത്തും എന്ന വാര്‍ത്തകള്‍ വന്നത്
'ആദ്യം പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍'; ചിരഞ്ജീവിയുടെ സിനിമയില്‍ നിന്ന് പിന്മാറി തൃഷ; കുറിപ്പ്

തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിയും താരസുന്ദരി തൃഷയും ഒന്നിക്കുന്നു എന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. തെലുങ്ക് ചിത്രം അചാര്യയിലാണ് ചിരഞ്ജീവിയുടെ നായികയായി തൃഷ എത്തും എന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് തൃഷ. ട്വീറ്റിലൂടെ താരം തന്നെയാണ് ചിത്രം ഉപേക്ഷിച്ചതായി ആരാധകരെ അറിയിച്ചത്. 

ചിത്രത്തെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞതും ചര്‍ച്ച ചെയ്തതുമായ കാര്യങ്ങളില്‍ മാറ്റം വന്നുവെന്നും അതിനാലാണ് പിന്മാറുന്നത് എന്നുമാണ് തൃഷ കുറിച്ചത്. തുടക്കത്തില്‍ പറഞ്ഞതും ചര്‍ച്ചചെയ്തതും പോലെ ആയിരിക്കില്ല ചിലസമയങ്ങളില്‍ കാര്യങ്ങള്‍. സര്‍ഗാത്മകമായ ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ചിരഞ്ജീവി സാറിന്റെ ചിത്രത്തില്‍ ഭാഗമാകേണ്ടെന്ന് തീരുമാനിച്ചു. ചിത്രത്തിന്റെ ടീമിന് വിജയാശംസകള്‍. തെലുങ് പ്രേക്ഷകരം, മികച്ച പ്രൊജക്ടുമായി നിങ്ങളെ ഉടന്‍ തന്നെ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു' തൃഷ കുറിച്ചു. 

കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് താരത്തിന്റെ പിന്‍മാറ്റം. 2006 ന് ശേഷം ചിരഞ്ജീവിയും തൃഷയും എന്ന പ്രത്യേകത അചാര്യക്കുണ്ടായിരുന്നു. സാമുഹിക പരിഷ്‌കാര്‍ത്താവായാണ് ചിത്രത്തില്‍ ചിരഞ്ജീവി എത്തുന്നത്. മഹേഷ് ബാബുവിനെ ചിത്രത്തിന്റെ ഭാഗമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ നായകി ആയിരുന്നു തെലുങ്കിലെ തൃഷയുടെ അവസാന തെലുങ്ക് ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com