'ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും കാരണം ഞാന്‍ അഹങ്കാരിയും വിവരമില്ലാത്തവളുമാണ്'; മഞ്ജു പത്രോസ്

സാമ്പത്തിക പ്രശ്‌നം തീര്‍ക്കാന്‍ വേണ്ടിയാണ് താരം ബിഗ് ബോസ് ഷോയില്‍ എത്തിയത് എന്നാണ് മഞജു പറയുന്നത്
'ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും കാരണം ഞാന്‍ അഹങ്കാരിയും വിവരമില്ലാത്തവളുമാണ്'; മഞ്ജു പത്രോസ്

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്ന നടി മഞ്ജു പത്രോസിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് രൂക്ഷ ആക്രമം നേരിടേണ്ടി വന്നിരുന്നു. താരം ഷോയിലായിരുന്ന സമയത്തും തിരിച്ചുവന്നപ്പോഴും സൈബര്‍ ആക്രമണം തുടര്‍ന്നു. സാമ്പത്തിക പ്രശ്‌നം തീര്‍ക്കാന്‍ വേണ്ടിയാണ് താരം ബിഗ് ബോസ് ഷോയില്‍ എത്തിയത് എന്നാണ് മഞജു പറയുന്നത്. 12 വര്‍ഷത്തോളമായി അലട്ടിക്കൊണ്ടിരുന്ന സാമ്പത്തിക പ്രശ്‌നം തീര്‍ന്നെന്നാണ് താരം ഫേയ്‌സ്ബുക്കില്‍ കുറിക്കുന്നത്. ബിഗ് ബോസ് ഒരു ഗെയിംഷോ മാത്രമായിരുന്നെന്നും ഇനിയും തന്നെ ഉപദ്രവിക്കരുത് എന്നുമാണ് മഞ്ജു പറയുന്നത്. താന്‍ അഹങ്കാരിയും വിവരമില്ലാത്തവളും സംസാരമില്ലാത്തവളുമായതിനാല്‍  ഇനിയും ചൊറിയാന്‍ വന്നാല്‍ തിരിച്ചു മാന്തുമെന്നും താരം കുറിക്കുന്നു. 

മഞ്ജു പത്രോസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12വര്‍ഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകള്‍ ഇന്ന് തീര്‍ന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ്ഗ്‌ബോസിനോടും എന്നെ സ്‌നേഹിചവരോടും.
ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാന്‍ ബിഗ്ഗ്‌ബോസിലേക്ക് പോയത്. അവിടെ ഞാന്‍ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമര്‍ശിച്ചവര്‍ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകള്‍ അന്നും ഇന്നും ഒന്ന് തന്നെ. ഇതിനിടയില്‍ എന്റെ ഭാഗത്തു നിന്ന് വന്ന വലിയൊരു വീഴ്ചയാണ് കുഷ്ഠരോഗിയുടെ മനസ് എന്ന പരാമര്‍ശം. അതിനു ഞാന്‍ അവിടെ പൊതുവായും ആ വ്യക്തിയോടും മാപ്പ് പറഞ്ഞതുമാണ്. അങ്ങനെ ഒരു പരാമര്‍ശത്തില്‍ മാത്രമാണ് ഞാന്‍ ഇന്നും ഖേദിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളോട്... ഇല്ലാത്ത വാര്‍ത്തകള്‍ ഇക്കിളി വാര്‍ത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്‌സ്‌െ്രെകബേഴ്‌സിനെയും നേടുവാന്‍ നോക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക.. നിങ്ങളെ പോലെ ഞങ്ങള്‍ക്കുമുണ്ട് കുഞ്ഞുങ്ങള്‍..കുടുംബം..നിങ്ങള്‍ പണമുണ്ടാക്കിക്കോ. പക്ഷെ അത് ഒരാളുടെയും ജീവിതത്തില്‍ ചവിട്ടി ആകരുത്.
സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്രമിക്കുന്നവരോട്...,
ആശഴഴയീ ൈഒരു ഗെയിംഷോ ആയിരുന്നു. അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.നിങ്ങളുടെ ദൈവം ഉടന്‍ ബിഗ്ഗ്‌ബോസില്‍ തിരികെ എത്തുമായിരിക്കും. അദ്ദേഹത്തെ ഇഷ്ടമുള്ളവര്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യൂ.. വോട്ട് നല്‍കു....
എന്നെ ഉപദ്രവിക്കരുത്...
എന്നെ വിട്ടേക്കൂ...
എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങള്‍ക്കും...
ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും.. കാരണം...
ഞാന്‍ അഹങ്കാരിയാണ്..
വിവരമില്ലാത്തവളാണ്....
സംസ്‌കാരമില്ലാത്തവളാണ്....

നന്ദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com